തൃശൂർ: മരുന്ന് വ്യാപാരത്തിന് ഇ-ഫാർമസി സംവിധാനം ഏർപ്പെടുത്തുന്നതിന് ഡ്രഗ്സ് ആൻഡ് കെമിക്കൽസ് നിയമം വേണ്ടത്ര മുന്നൊരുക്കമില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും ഭേദഗതി ചെയ്യാനുള്ള നീക്കം ആരോഗ്യ മേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ.
ഭേദഗതിയുടെ കരട് ഏപ്രിൽ 16ന് വിജ്ഞാപനം ചെയ്തു. ഭേദഗതി നിർദേശങ്ങൾ സമർപ്പിക്കാനുള്ള സമയം ഇൗ മാസം 16ന് അവസാനിച്ചു. അലോപ്പതി മരുന്ന് വിൽപന പൂർണമായും ഒാൺലൈനാക്കാനാണ് ഇ-ഫാർമസി സംവിധാനം ഏർപ്പെടുത്തുന്നത്.
ലോകാരോഗ്യ സംഘടനയുടെ പിന്തുണയിലാണ് ഇത്തരമൊരു പരീക്ഷണത്തിന് കേന്ദ്രം കച്ചകെട്ടുന്നത്. ഒാൺലൈൻ വിപണിക്കായി ഇ-ഫാർമസിയിൽ പ്രത്യേക പോർട്ടൽ തുടങ്ങും. മരുന്ന് ഉൽപാദകരും വിതരണക്കാരും മെഡിക്കൽ ഷോപ്പുകാരും പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. പണം നൽകി മരുന്ന് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന് അനുസരിച്ച് വിൽക്കാം.
മരുന്ന് വിപണി ഒാൺലൈനാക്കുന്നത് മനുഷ്യ ജീവനെ ബാധിക്കുന്നതാെണന്ന് ആക്ഷേപം ഉയർന്നു കഴിഞ്ഞു. ഗുണമേന്മ, മരുന്നിൽ അടങ്ങിയ വസ്തുക്കളുടെ പരിശോധന എന്നിവയൊന്നും ഇൗ സമ്പ്രദായം നിലവിൽ വന്നാൽ നടക്കില്ല. ഡോക്ടറുടെ കുറിപ്പിെൻറ അടിസ്ഥാനത്തിൽ മാത്രം നൽകാവുന്ന മരുന്നുകൾ നിബന്ധനകളില്ലാതെ ലഭിക്കാവുന്ന സാഹചര്യം ഉണ്ടാകും. ലഹരി മരുന്നുകളുടെ വ്യാപനത്തിനും ഇത് വഴിവെക്കും.
മേനാരോഗമുള്ളവർക്ക് നൽകുന്ന ഷെഡ്യൂൾ-എച്ച് മരുന്നുകളുടെ വ്യാപനം തീരാതലവേദനയാകും. വേദന സംഹാരികളുടെ ദുരുപയോഗം കൂടും. ഡോക്ടർമാരുടെ കുറിപ്പുകളുടെ ആധികാരികത ഉറപ്പാക്കാൻ കഴിയാതെ വരും. ഇടനിലക്കാരുടെ ചൂഷണം വർധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
െമട്രോ നഗരങ്ങളിലും കേരളം പോലെ ചില സംസ്ഥാനങ്ങളിലും മാത്രമാണ് ഇ-സാക്ഷരതയുള്ളത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മറ്റും കമ്പ്യൂട്ടർ സാക്ഷരത ഇപ്പോഴും ആയിട്ടില്ല. ഇത് ഇടനിലക്കാർക്ക് മരുന്ന് വിപണിയിൽ ആധിപത്യം ലഭിക്കാൻ ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.