ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ രൂക്ഷമായി വിമർശിച്ച് ഡെൽഹി മെട്രോ മുൻ മാനേജിങ് ഡയറക്ടർ ഇ. ശ്രീധരൻ. വൻ സാമ്പത്തിക ചെലവ് വരുന്ന ബുള്ളറ്റ് ട്രെയിൻ സമ്പന്നരെ മാത്രമേ തൃപ്തിപ്പെടുത്തുകയുള്ളൂവെന്നും സാധാരണക്കാർക്ക് അത് അപ്രാപ്യമായിരിക്കുമെന്നും ശ്രീധരൻ പറഞ്ഞു. ആധുനികവും വൃത്തിയുള്ളതും സുരക്ഷിതവും വേഗത്തിലുള്ളതുമായ റെയിൽ സംവിധാനമാണ് ഇന്ത്യക്ക് ആവശ്യമെന്നും ‘ഹിന്ദുസ്ഥാൻ ടൈംസിന്’ നൽകിയ അഭിമുഖത്തിൽ ശ്രീധരൻ ചൂണ്ടിക്കാട്ടി.
രാജ്യത്തെ മെട്രോ റെയിൽ സംവിധാനങ്ങളുടെ നിലവാരം നിശ്ചയിക്കാനുള്ള സമിതിയുടെ തലവനായി ഇ. ശ്രീധരനെ കഴിഞ്ഞയാഴ്ച മോദി സർക്കാർ നിയമിച്ചിരുന്നു. ജപ്പാെൻറ സാമ്പത്തിക സഹായത്തോടെ നിർമിക്കുന്ന മുംെബെ-അഹമദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് 1700 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2022 ആഗസ്റ്റിൽ നിർമാണം പൂർത്തീകരിക്കുമെന്ന് കരുതുന്ന ബുള്ളറ്റ് ട്രെയിൻ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ നിർണായകമാണെന്നാണ് മോദി വിശേഷിപ്പിച്ചത്.
മോദി ഭരണത്തിൽ റെയിൽവേ മെച്ചപ്പെട്ടു എന്ന വാദത്തെയും ശ്രീധരൻ തള്ളി. ‘‘ഇന്ത്യൻ റെയിൽവേ മെച്ചപ്പെട്ടു എന്നത് ഞാൻ അംഗീകരിക്കില്ല. ബയോ ടോയ്്ലറ്റിനപ്പുറം സാങ്കേതികമായി ഒരു മെച്ചപ്പെടലുമില്ല. വേഗത വർധിച്ചിട്ടില്ല. വാസ്തവത്തിൽ പ്രധാന ട്രെയിനുകളുടെ ശരാശരി വേഗത കുറഞ്ഞിരിക്കുകയാണ്. സമയനിഷ്ഠ ഏറ്റവും മോശം നിലവാരത്തിലാണ്. ഒൗദ്യോഗികമായി കൃത്യനിഷ്ഠ 70 ശതമാനമാണെങ്കിലും വാസ്തവത്തിൽ ഇത് 50 ശതമാനത്തിലും താഴെയാണ്. അപകട നിരക്കും കുറഞ്ഞിട്ടില്ല. ട്രാക്കിലും ലെവൽ ക്രോസുകളിലുമൊക്കെയായി വർഷം 20,000ത്തോളം പേർക്ക് ജീവൻ നഷ്ടപ്പെടുന്നുണ്ട്.
വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ റെയിൽവേ 20 വർഷം പിന്നിലാണെന്നും ശ്രീധരൻ പറഞ്ഞു. വൻ സാമ്പത്തികച്ചെലവ് വരുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ നേരത്തേ പ്രതിപക്ഷവും രംഗത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.