പെൻഷൻ തട്ടിപ്പ്: ആറ് ജീവനക്കാ​രുടെ പണിപോകും; ജോലിയിൽനിന്ന് പിരിച്ചുവിടാൻ പൊതുഭരണ വകുപ്പ്

തിരുവനന്തപുരം: സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​ൻ അ​ന​ർ​ഹ​മാ​യി കൈ​പ്പ​റ്റി​യ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ നടപടി കർശനമാക്കാൻ ഒരുങ്ങി സ​ർ​ക്കാ​ർ. കുറ്റക്കാരായ പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാരെ പിരിച്ചു വിടണമെന്ന് പൊതുഭരണ അഡീഷണൽ സെക്രട്ടറി നിര്‍ദേശിച്ചു. അനധികൃതമായി വാങ്ങിയ പെൻഷൻ തുക 18 ശതമാനം പലിശ സഹിതം തിരിച്ചടക്കാനും നിര്‍ദേശം നല്‍കി. ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

മ​ണ്ണ്​ സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ആ​റ്​ ജീ​വ​ന​ക്കാ​രെ ഇന്നലെ സ​ർ​വി​സി​ൽ നി​ന്ന്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്തിരുന്നു. സ​സ്​​പെ​ൻ​ഷ​നി​ലാ​യ​വ​രി​ൽ നാ​ലു​​പേ​ർ പാ​ർ​ട്ട്​ ടൈം ​സ്വീ​പ്പ​ർ​മാ​രാ​ണ്. വടകരയിലെ മണ്ണ് സംരക്ഷണ ഓഫീസിലെ വർക്ക് സൂപ്രണ്ട് നസീദ്, കാസർകോട് ഓഫിസിലെ അറ്റൻഡന്റ് സാജിത കെ എ, പത്തനംതിട്ട ഓഫിസിലെ പാർട്ട് ടൈം ഓഫിസര്‍ ഷീജാകുമാരി ജി, മീനങ്ങാടി ഓഫിസിലെ പാർട്ട് ടൈം സ്വീപ്പർമാരായ ഭാർഗവി പി, ലീല കെ, തിരുവനന്തപുരം സെൻട്രൽ സോയിൽ അനലറ്റിക്കൽ ലാബിലെ പാർട്ട് ടൈം സ്വീപ്പർ രജനി ജെ എന്നിവരെയാണ് ഇന്നലെ സസ്പെൻഡ് ചെയ്തത്.

മ​റ്റ്​ വ​കു​പ്പു​ക​ളി​ലെ ക്ഷേ​മ​​പെ​ൻ​ഷ​ൻ കൈ​പ്പ​റ്റി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും ഉ​ട​ൻ ന​ട​പ​ടി​യു​ണ്ടാ​കും. പ​ല​രും വ്യാ​ജ​രേ​ഖ സ​മ​ർ​പ്പി​ച്ചാ​ണ്​ സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യ​ത്. സ്വീ​പ്പ​ർ മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​രും അ​സി.​ പ്ര​ഫ​സ​ർ​മാ​രും വ​രെ​യു​ള്ള 1450 സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ക്ഷേ​മ​പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​ണ്ടെ​ന്ന്​ ധ​ന​വ​കു​പ്പ്​ ക​ണ്ടെ​ത്തി​യി​രു​ന്നു. പി​ഴ​പ്പ​ലി​ശ സ​ഹി​തം തു​ക തി​രി​​കെ പി​ടി​ക്കു​ന്ന​തി​നൊ​പ്പം വ​കു​പ്പു​ത​ല അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കു​മാ​ണ്​ ധ​ന​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം.

62 ല​ക്ഷം ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ് പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ലു​ള്ള​ത്. ഇ​ത്ര​യും പേ​ർ​ക്ക് പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​ന് മാ​സം 900 കോ​ടി രൂ​പ വേ​ണം. ഈ ​തു​ക സ​മാ​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത ഘ​ട്ട​ങ്ങ​ളി​ൽ പെ​ൻ​ഷ​ൻ ക​മ്പ​നി വ​ഴി വാ​യ്പ​യെ​ടു​ത്താ​ണ് വി​ത​ര​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ല​ക്ഷ​ങ്ങ​ൾ ശ​മ്പ​ളം വാ​ങ്ങു​ന്ന​വ​രും മെ​ച്ച​പ്പെ​ട്ട ജീ​വി​ത​സൗ​ക​ര്യ​മു​ള്ള​വ​രും പ​ദ്ധ​തി​യി​ൽ ക​ട​ന്നു​കൂ​ടി​യ​തി​നെ സ​ർ​ക്കാ​ർ ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്ന​ത്.

ക്ഷേ​മ​പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ലെ അ​ന​ർ​ഹ​രെ ഒ​ഴി​വാ​ക്കു​ന്ന​തി​ന് വാ​ർ​ഡ് ത​ല​ത്തി​ലു​ള്ള സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന് പു​റ​മെ, പ​ദ്ധ​തി​യി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ​ട്ടി​ക വെ​ബ് സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തു​വ​ഴി സോ​ഷ്യ​ൽ ഓ​ഡി​റ്റി​ങ്ങാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

Tags:    
News Summary - Welfare pension fraud: Kerala govt will terminate 6 employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.