കോഴിക്കോട്: അന്തരിച്ച മുസ്ലിം ലീഗ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദിെൻറ ഭൗതികശരീരം കരിപ്പൂരിലെ ഹജ്ജ് ഹൗസിൽ നിന്നും ലീഗ് ഹൗസിലേക്ക്. പ്രിയ നേതാവിന് അന്തിമോപചാരമർപ്പിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മത–രാഷ്ട്രീയ ഭേദമന്യേ നിരവധി ആളുകളാണ് ഒഴുകിയെത്തുന്നത്.
ഇന്ന് വൈകുന്നേരം കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ആംബുലന്‍സിലാണ് ഹജ്ജ് ഹൗസിലെത്തിച്ചത്. ഹജ്ജ് ഹൗസിലെ പൊതുദര്‍ശനത്തിന് ശേഷം കോഴിക്കോട് ലീഗ് ഹൗസില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് രാത്രിയോടെ ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം വ്യാഴാഴ്ച ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.