ഇടുക്കി അണക്കെട്ടിന്​​ സമീപം ഭൂമി കുലുക്കം

ചെറുതോണി: ഇടുക്കി അണക്കെട്ടിന് സമീപം ഭൂമി കുലുക്കം. വ്യാഴാഴ്ച രാത്രി 10.10 നും 10.25 നും രണ്ട് തവണയാണ്​ മുഴക്കത്തോടെ ഭൂമി കുലുങ്ങിയത്​. ആദ്യ കുലുക്കത്തെക്കാൾ ശക്തിയേറിയതായിരുന്നു രണ്ടാമത് ഉണ്ടായ കുലുക്കം.

പാത്രങ്ങളും ഗൃഹോപകരണങ്ങളും കുലുങ്ങി വിറച്ചതോടെ വീട്ടിനുള്ളിൽനിന്ന് ആളുകൾ പുറത്തേക്കിറങ്ങി ഓടി. ശക്​തമായ ഭൂമി കുലുക്കമാണെന്ന്​ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

Tags:    
News Summary - Earth quake - Idukki dam - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.