തൃശൂർ: തൃശൂരിലും പാലക്കാടും വീണ്ടും നേരിയ ഭൂചലനം. ഇന്ന് പുലർച്ചെ 3.55ഓടെയാണ് പ്രകമ്പനമുണ്ടായത്. വലിയ മുഴക്കം കേട്ടുവെന്നാണ് നാട്ടുകാർ പറയുന്നത്. തൃശൂർ ജില്ലയിലെ കുന്ദംകുളം, കാണിപ്പയ്യൂർ, ആനയ്ക്കൽ, വേലൂർ, എരുമപ്പെട്ടി മേഖലകളിലാണ് പ്രകമ്പനമുണ്ടായത്.
പാലക്കാട് ജില്ലയിലെ തൃത്താല, തിരുമറ്റിക്കോട്, ആനക്കര തുടങ്ങിയ പ്രദേശങ്ങളിലും പ്രകമ്പനമുണ്ടായി. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിൽ എന്തെങ്കിലും നാശനഷ്ടമുണ്ടായെങ്കിൽ അടുത്തുള്ള വില്ലേജ് ഓഫീസിൽ ഉടൻ വിവരമറിയിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ നിർദേശിച്ചിട്ടുണ്ട്. ഭാരതപ്പുഴയോട് ചേർന്ന് കിടക്കുന്ന മേഖലകളിലാണ് ഭൂചലനമുണ്ടായത്.
കഴിഞ്ഞ ദിവസവും തൃശൂരും പാലക്കാടും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടറ സ്കെയിലിൽ മൂന്ന് രേഖപ്പെടുത്തിയ ഭൂചലനം 8.15ഓടെയാണ് ഉണ്ടായത്. തൃശൂർ ജില്ലയിലെ വേലൂർ, കടങ്ങോട്, എരുമപ്പെട്ടി, വരവൂർ, ഗുരുവായൂർ, പഴഞ്ഞി, കാട്ടകാമ്പാൽ, മങ്ങാട് മേഖലകളിലാണ് ഭൂചലനമുണ്ടായത്. പാലക്കാട് ജില്ലയിലെ തിരുമറ്റക്കോടിലും ഭൂചലനം അനുഭവപ്പെട്ടു.
ഭൂമിക്കടിയിൽ നിന്നും ഇടിമുഴക്കം പോലെയുള്ള ശബ്ദവും ഒപ്പം വിറയലും അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഏകദേശം മൂന്ന് സെക്കൻഡാണ് കഴിഞ്ഞ ദിവസത്തെ ഭൂചലനം നീണ്ടുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.