കൊച്ചി: തിരുവനന്തപുരം കണ്ടല സർവിസ് സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ മുൻ സി.പി.ഐ നേതാവ് എൻ. ഭാസുരാംഗനും അഞ്ച് കുടുംബാംഗങ്ങൾക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആദ്യ കുറ്റപത്രം സമർപ്പിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമുള്ള (പി.എം.എൽ.എ) കൊച്ചിയിലെ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്ക് 3.22 കോടിയോളം രൂപ വായ്പാ തട്ടിപ്പിലൂടെ ലഭിച്ചതായാണ് ഇ.ഡിയുടെ ആരോപണം. കണ്ടല ബാങ്കിൽനിന്ന് വകമാറ്റിയ പണം ബിസിനസ് സംരംഭങ്ങളിലും ബാങ്ക് അക്കൗണ്ടുകളിലും നിക്ഷേപിച്ചതായി ഇ.ഡി പറയുന്നു.
ഭാസുരാംഗന്റെ മകൻ അഖിൽജിത്ത്, ഭാര്യ ജയകുമാരി, രണ്ട് പെൺമക്കൾ, മരുമകൾ എന്നിവരാണ് മറ്റ് പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.