'ഡൽഹിയിൽ ഇ.ഡി ഗോ ബാക്ക്, കേരളത്തിൽ സിന്ദാബാദ്'; കോൺഗ്രസിനെ വിമർശിച്ച് മന്ത്രി റിയാസ്

കോഴിക്കോട്: ഡൽഹിയിൽ ഇ.ഡിക്ക് ഗോ ബാക്കും കേരളത്തിൽ സിന്ദാബാദുമാണ് കോണ്‍ഗ്രസിന്‍റെ നിലപാടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വളഞ്ഞിട്ട് അടിക്കാമെന്ന് കരുതിയാൽ അടി കൊള്ളുന്ന ആളല്ല മുഖ്യമന്ത്രി. അതിന് സമ്മതിക്കുന്ന മുന്നണിയല്ല കേരളത്തിലുള്ളതെന്നും റിയാസ് പറഞ്ഞു.

സംസ്ഥാനത്ത് കലാപം ഉണ്ടാക്കുന്നത് ശരിയല്ല. റോഡ് അടച്ചിടണോയെന്ന് സമരക്കാരാണ് തീരുമാനിക്കേണ്ടത്. സമരത്തിന് ആഹ്വാനം ചെയ്യുന്നവരാണ് സമരത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നതെന്നും റിയാസ് പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയിൽ നിന്ന് കോൺഗ്രസ് പാഠം പഠിച്ചിട്ടില്ലെന്ന് വിമര്‍ശിച്ച റിയാസ്, തൃക്കാക്കര ജയിച്ചപ്പോ ലോകകപ്പ് കിട്ടിയ പോലെയാണ് ആഘോഷിച്ചതെന്നും ചൂണ്ടിക്കാട്ടി.

അതേസമയം മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം കനക്കുകയാണ്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഫർഹാൻ മുണ്ടേരിയെ പൊലീസ് അറസ്റ്റ് ചെയ്തു. വഴിയിൽ ഒറ്റയാൾ പ്രതിഷേധം നടത്തിയ ഫർഹാൻ മുണ്ടേരിയെ ഒരുകൂട്ടം സി.പി.എം പ്രവർത്തകർ പൊലീസിനു മുന്നിൽ വെച്ച് മർദിക്കുകയും ചെയ്തു. 

Tags:    
News Summary - ‘ED Go Back in Delhi, Zindabad in Kerala’; Minister Riyaz criticizes Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.