തിരുവനന്തപുരം: വിദേശ നാണയ നിയന്ത്രണ നിയമം (ഫെമ) ലംഘിച്ച് വായ്പയെടുത്തതിന് കിഫ്ബിക്കെതിരെ ഇ.ഡി അന്വേഷണം വരുേമ്പാൾ ശ്രദ്ധാകേന്ദ്രമാകുക ആർ.ബി.െഎ.
കിഫ്ബി മസാല ബോണ്ടിറക്കി വിദേശവിപണിയിൽനിന്ന് കടമെടുത്തത് നിയമവിരുദ്ധമെന്നാണ് സി.എ.ജി വിമർശിച്ചത്. എന്നാൽ, ബോഡി കോർപറേറ്റ് എന്ന നിലയിൽ കിഫ്ബിക്ക് ആഗോള മൂലധന വിപണിയിൽനിന്ന് കടമെടുക്കാൻ ആർ.ബി.െഎയുടെ നിയമപരമായ അനുമതിയുണ്ടെന്നാണ് സംസ്ഥാന സർക്കാർ വാദം.
'ബോഡി കോർപറേറ്റ്' എന്നാണ് കിഫ്ബിയെ ധനമന്ത്രിയും സർക്കാറും വിശേഷിപ്പിക്കുന്നത്. എന്നാൽ, റിസർവ് ബാങ്ക് (ആർ.ബി.െഎ) വ്യവസ്ഥ പ്രകാരം മസാല ബോണ്ടിറക്കാൻ അർഹതയുള്ള കോർപറേറ്റ് ബോഡി, ബോഡി കോർപറേറ്റ്, നിക്ഷേപക ട്രസ്റ്റുകൾ എന്നിവയിൽപെടുന്നതല്ല കിഫ്ബിയെന്നാണ് വിമർശനം.
ധനകാര്യ വിദഗ്ധരുടെ അഭിപ്രായത്തിൽ സംസ്ഥാന നിയമസഭ പാസാക്കിയ നിയമപ്രകാരമാണ് കിഫ്ബി സ്ഥാപിച്ചത്. പാർലമെൻറ് പാസാക്കിയ പ്രത്യേക നിയമത്തിലൂടെ നിലവിൽ വന്ന സ്ഥാപനങ്ങളെയാണ് ബോഡി കോർപേററ്റുകളായി ആർ.ബി.െഎ മസാല ബോണ്ട് വ്യവസ്ഥകളിൽ അംഗീകരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആർ.ബി.െഎ കിഫ്ബിക്ക് മസാല ബോണ്ടിറക്കാൻ അനുമതി നൽകിയത് എന്തിനെന്ന മറുചോദ്യമാണ് സി.പി.എമ്മിനും തോമസ് െഎസക്കിനുമുള്ളത്.
സംഘ്പരിവാർ പ്രത്യയശാസ്ത്രക്കാരൻ എസ്. ഗുരുമൂർത്തി അടക്കം അംഗങ്ങളായ ആർ.ബി.െഎയുടെ ഗവേണിങ് ബോഡി അനുമതി നൽകിയതും ഇവർ ചൂണ്ടിക്കാട്ടുന്നു. മസാല ബോണ്ടിന് ആർ.ബി.െഎ അനുമതി ലഭിക്കാൻ സർക്കാർ ആക്സിസ് ബാങ്ക് വഴിയാണ് അപേക്ഷിച്ചത്.
ആക്സിസ് ബാങ്കിന് ആർ.ബി.െഎ 2018 ജൂൺ ഒന്നിന് നൽകിയ മറുപടിയാണ് ആർ.ബി.െഎ അനുമതിക്ക് ഉദാഹരണമായി ഉയർത്തിക്കാട്ടുന്നത്. ആർ.ബി.െഎ വ്യവസ്ഥ പ്രകാരം മസാല ബോണ്ടിറക്കാൻ നിയമപരമായ അർഹത കിഫ്ബിക്ക് ഇല്ലെങ്കിൽ അനുമതി ലഭിച്ചത് എങ്ങനെയെന്നാകും ഇ.ഡിയും പരിശോധിക്കുക. ഇതോടെ ആർ.ബി.െഎയുടെ ഇക്കാര്യത്തിലുള്ള വിശദീകരണം നിർണായകമാകും.
കിഫ്ബി മസാല ബോണ്ടിറക്കി വിദേശ വിപണിയിൽനിന്ന് കടമെടുത്തതിനെ സി.എ.ജി വിമർശിച്ചതും ഇ.ഡി പരിശോധന പരിധിയിൽ വരും. കിഫ്ബിയുടെ വരുമാനം സർക്കാർ നികുതി വരുമാനത്തിൽനിന്നുള്ള പങ്കാണെന്ന് സാമ്പത്തിക വിദഗ്ധൻ കെ.ടി. റാംമോഹൻ പറയുന്നു.
കിഫ്ബിയുടെ കടമെടുപ്പിന് ഇൗടുനൽകിയത് സംസ്ഥാന സർക്കാറാണ്. തിരിച്ചടവിെൻറ ബാധ്യതയും സർക്കാറിനാണുള്ളത്. സ്വന്തം നിലക്ക് വിദേശരാജ്യങ്ങളിൽനിന്ന് കടമെടുക്കാൻ സർക്കാറിന് അധികാരമില്ല. അതിനാൽ കിഫ്ബിക്കും കടമെടുക്കാൻ അധികാരമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.