മുഖ്യമന്ത്രിയുടെ പേര് പരാമർശിക്കുന്ന വാട്സ്ആപ് ചാറ്റുണ്ടെന്ന് ഇ.ഡി

കൊച്ചി: ലൈഫ് മിഷന്‍ കേസിൽ അറസ്റ്റിലായ എം. ശിവശങ്കറും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും തമ്മിലുള്ള വാട്സ്ആപ് ചാറ്റുകളിൽ മുഖ്യമന്ത്രിയുടെ ഇടപെടലും പരാമർശിക്കുന്നതായി ഇ.ഡി. നിനക്കൊരു ജോലി വാങ്ങിനല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. താഴ്ന്ന നിലയിലുള്ള ജോലിയാണെങ്കിലും ശമ്പളം ഇരട്ടിയായിരിക്കുമെന്നും ശിവശങ്കര്‍ സ്വപ്‌നയോട് വാട്‌സ്ആപ് ചാറ്റിൽ പറയുന്നു. 2019 ജൂലൈ 31ന് രാത്രി 11.46ന് അയച്ച സന്ദേശമാണിത്. കേസില്‍ കോഴപ്പണം എത്തുന്നതിന്‍റെ തലേന്നാണ് ഇരുവരും തമ്മിലുള്ള ചാറ്റ് നടന്നിട്ടുള്ളതെന്നും ഇ.ഡി പറയുന്നു.

പല ഘട്ടങ്ങളിലും ഇടപാടുകളുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ സ്വപ്നക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. ഒന്നിലും കാര്യമായി ഇടപെടാതെ ഒഴിഞ്ഞുനില്‍ക്കണമെന്നും എന്തെങ്കിലും വീഴ്ച ഉണ്ടായാല്‍ എല്ലാം സ്വപ്‌നയുടെ തലയിലാകുമെന്ന മുന്നറിയിപ്പും ശിവശങ്കര്‍ നല്‍കുന്നുണ്ട്. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാമെന്നും സരിത്തും ഖാലിദും കാര്യങ്ങള്‍ നോക്കിക്കോളുമെന്നുമാണ് സ്വപ്‌നയുടെ മറുപടി. വാടസ്ആപ് ചാറ്റിലെ പ്രധാന ഭാഗങ്ങളെന്ന നിലയിലാണ് ഇ.ഡി ഇക്കാര്യങ്ങൾ റിമാൻഡ് റിപ്പോർട്ടിലും കസ്റ്റഡി അപേക്ഷയിലും ചൂണ്ടിക്കാട്ടുന്നത്.

Tags:    
News Summary - ED said there is a WhatsApp chat that mentions the Chief Minister's name

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.