തിരുവനന്തപുരം: വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്ത് നടത്തിയ സംഭവം എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. പണം കൈമാറ്റം ചെയ്തത് വിദേശത്ത വെച്ചാണെന്നാണ് നിഗമനം. അതിനാൽ ഫെമ നിയമപ്രകാരം കേസ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് അന്വേഷിക്കാമെന്നാണ് വിലയിരുത്തൽ. കംസ്റ്റസ് പ്രധാന പ്രതികളെ പിടികൂടുന്നതോടെ എൻഫോഴ്സ്മെൻറും അന്വേഷണം തുടങ്ങും.
സ്വര്‍ണക്കടത്ത് കേസിൽ കസ്റ്റംസ് അനേഷിക്കുന്ന മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് ഹൈകോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകി. സ്വപ്ന പ്രഭ സുരേഷ് എന്ന പേരിൽ നൽകിയ ഹരജി കോടതി ഫയലിൽ സ്വീകരിച്ചു. ഹരജി എന്ന് കോടതി പരിഗണിക്കുമെന്ന് വ്യാഴാഴ്ച അറിയാം. കസ്റ്റംസ്, കേന്ദ്രസർക്കാർ തുടങ്ങിയവരെ കക്ഷി ചേർത്ത് നൽകിയ ഹരജിയിൽ തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി.
അതേസമയം, സ്വപ്ന തിരുവനന്തപുരത്ത് തന്നെയുണ്ടെന്നാണ് അന്വേഷണ സംഘത്തിെൻറ വിലയിരുത്തൽ. കോവിഡ് പശ്ചാത്തലത്തിൽ സ്വപ്ന രാജ്യം വിടാൻ സാധ്യതയില്ല. സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായി ഉദ്യോഗസ്ഥർ സംശയിച്ചിരുന്നു. തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലുകൾ, ശാന്തിഗിരി ആശ്രമം എന്നിവിടങ്ങളിൽ കസ്റ്റംസ് പരിശോധന നടത്തി.
ഇവിടങ്ങളിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിെൻറ നിരീക്ഷണവുമുണ്ട്. സ്വർണക്കടത്തിൽ മുഖ്യ പങ്കുണ്ടെന്ന് സംശയിക്കുന്ന സന്ദീപ് നായർക്കൊപ്പമാണ് സ്വപ്ന ഒളിവിൽ പോയതെന്ന സംശയവും ശക്തമാണ്. ഇവരുടെ രണ്ടാം ഭർത്താവും ഒളിവിലാണെന്നാണ് വിവരം. ഞായറാഴ്ചയാണ് സ്വർണം കണ്ടെത്തിയതെങ്കിലും ശനിയാഴ്ച തന്നെ ഇവർ ഫ്ലാറ്റിൽ നിന്ന് പോയതായി സി.സി.ടി.വി ദൃശ്യങ്ങളിലൂടെ വ്യക്തമാണ്.
കഴിഞ്ഞദിവസം സ്വപ്നയുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ പെൻഡ്രൈവുകളും ലാപ്ടോപ്പും രേഖകളും പിടിച്ചെടുത്തിരുന്നു. ഇവപരിശോധിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.