വളാഞ്ചേരി (മലപ്പുറം): ടെക്നിക്കൽ അസിസ്റ്റൻറായ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ എടയൂർ പഞ്ചായത്ത് ഓഫിസ് താൽക്കാലികമായി അടച്ചു. ശനിയാഴ്ചയാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. വളാഞ്ചേരി സ്വദേശിയായ ഇദ്ദേഹം 69 പേരുമായി അടുത്ത് സമ്പർക്കം പുലർത്തിയതായി വളാഞ്ചേരിയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധന ഫലം വന്നതോടെ മേയ് 14 മുതലുള്ള റൂട്ടുമാപ്പ് ആരോഗ്യ വകുപ്പ് തയാറാക്കി.
രോഗം ഇേദ്ദഹത്തിലേക്ക് വരാൻ സാധ്യതയുള്ള 75 പേരുടെ വിവരങ്ങളും തയാറാക്കി. പട്ടാമ്പിയിലെയും വളാഞ്ചേരിയിലെയും ആശുപത്രികൾ, പ്രാഥമിക ആരോഗ്യം കേന്ദ്രം എന്നിവിടങ്ങളിൽ ഇദ്ദേഹം സന്ദർശിച്ചതായി ആരോഗ്യ വകുപ്പ് കണ്ടെത്തി.
സ്ഥിരമായി ജോലിക്കുപോകുന്ന എടയൂർ പഞ്ചായത്ത് ഓഫിസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും സമ്പർക്കമുണ്ടായിട്ടുണ്ട്. പട്ടാമ്പി ഭാര്യവീട്, ചങ്ങരംകുളം ബന്ധുവീട്, വെങ്ങാട് വലിയുമ്മാെൻറ വീട് എന്നിവിടങ്ങളിലും സന്ദർശിച്ചു. ജൂൺ രണ്ടിനുശേഷം രണ്ട് നിക്കാഹിലും ഇയാൾ പങ്കെടുത്തിട്ടുണ്ട്. കൂടാതെ 16ഓളം സുഹൃത്തുക്കളുമായും ഇടപഴകി.
ഇദ്ദേഹം സമ്പർക്കം പുലർത്തിയ 69 പേരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകി. പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും നിരീക്ഷണത്തിലാണ്. ഇയാൾ കൂടുതൽ ജനങ്ങളുമായി ഇടപഴകാത്തതിനാൽ തന്നെ വലിയ രീതിയിലുള്ള സമ്പർക്കം ഇല്ല എന്നത് ഏറെ ആശ്വാസകരമാണ്. ഇയാളുമായി സമ്പർക്കം പുലർത്തിയവരിൽ രണ്ടുപേരെ പരിശോധനക്കയച്ചു. മറ്റുള്ളവരെ തിങ്കളാഴ്ച പരിശോധനക്കയക്കും.
ഇയാൾ താമസിച്ചിരുന്ന മേഖലയിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ ബോധവത്കരണ പരിപാടികൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ ആർക്കെങ്കിലും പനി, ചുമ, മറ്റുരോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ സി.കെ. നാസർ, മെഡിക്കൽ ഓഫിസർ ഡോ. സൽവ, ഹെൽത്ത് ഇൻസ് പെക്ടർ ബഷീർ, വളാഞ്ചേരി സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ നസീർ തിരൂർക്കാട്, ജെ.എച്ച്.ഐ മാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.