കൊച്ചി: വിദ്യാഭ്യാസ വായ്പയെ സാധാരണ വാണിജ്യ വായ്പയെപ്പോലെ കാണാനാവില്ലെന്ന് ഹൈകോടതി. വിദ്യാർഥികളെ സഹായിക്കാൻ പൊതുമേഖല ബാങ്കുകൾക്ക് സർക്കാറും റിസർവ് ബാങ്കും പിന്തുണ നൽകുന്നുണ്ടെന്നും ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി.
അയർലൻഡിലെ ട്രിനിറ്റി കോളജിൽ ഉപരിപഠനത്തിന് വിദ്യാഭ്യാസ വായ്പ അനുവദിച്ചെങ്കിലും വിസ ലഭിക്കാതെ തുക നൽകില്ലെന്ന ബാങ്ക് ഒാഫ് ഇന്ത്യയുടെ നിലപാടിനെതിരെ തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥി വിവേക് ജോയി നൽകിയ ഹരജി തീർപ്പാക്കിയാണ് ഉത്തരവ്.
ബാങ്ക് ഒാഫ് ഇന്ത്യ തിരുവനന്തപുരം സ്പെൻസർ ജങ്ഷൻ ശാഖയിൽ നൽകിയ അപേക്ഷയെ തുടർന്ന് 20 ലക്ഷം രൂപയാണ് ഹരജിക്കാരന് വിദ്യാഭ്യാസ വായ്പയായി അനുവദിച്ചത്. വിസ ലഭിക്കാതെ തുക നൽകാൻ കഴിയില്ലെന്ന നിലപാടെടുത്ത ബാങ്ക് ആദ്യ ഗഡു ഫീസ് സർവകലാശാലക്ക് കൈമാറാൻ വിസമ്മതിക്കുകയായിരുന്നു. തുടർന്നാണ് ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.