വാക്സിൻ എടുക്കാത്തത് അധ്യാപകരടക്കം 5000ഒാളം ജീവനക്കാർ; പേരുവിവരം ഇന്ന് പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വാക്സിൻ എടുക്കാത്ത അധ്യാപക, അനധ്യാപകരുടെ പേരുവിവരം പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ജില്ല തിരിച്ചുള്ള കണക്കുകൾ ഇന്ന് ഉച്ചക്ക് കഴിഞ്ഞ് പുറത്തുവിടും. വാക്സിൻ എടുക്കാത്തവരുടെ വിവരം അറിയാൻ സമൂഹത്തിന് അവകാശമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

വാക്സിൻ എടുക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകും. വലിയ മുന്നൊരുക്കം നടത്തിയാണ് സ്കൂളുകൾ തുറന്നത്. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി വി. ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. 

ന​വം​ബ​ർ ഒ​ന്നി​ന്​ സ്​​കൂ​ൾ തു​റ​ക്കു​ന്ന​തിന്‍റെ തൊ​ട്ടു​മു​മ്പാ​യി ന​ട​ത്തി​യ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ൽ 2282 അ​ധ്യാ​പ​ക​രും 327 അ​ന​ധ്യാ​പ​ക​രും വാ​ക്​​സി​ൻ എടുത്തില്ലെന്ന്​ ക​ണ്ടെ​ത്തി​യി​രു​ന്നു. പി​ന്നീ​ട്​ പു​റ​ത്തു​വ​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​യ്യാ​യി​ര​ത്തോ​ളം പേ​ർ വാ​ക്​​സി​ൻ എടുത്തില്ലെന്നാ​ണ്​ സൂ​ച​ന.

വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ആ​ഴ്​​ച​യി​ൽ ആ​റ്​ ദി​വ​സ​വും സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന അ​ധ്യാ​പ​ക​ർ ബോ​ധ​പൂ​ർ​വം വാ​ക്​​സി​നെ​ടു​ക്കാ​ൻ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​ത്​ സ​ർ​ക്കാ​റിന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തെ തു​ര​ങ്കം​വെ​ക്കു​ന്ന​താ​ണെ​ന്ന വി​ല​യി​രു​ത്ത​ലു​മു​ണ്ട്. ​ചി​ല അ​ധ്യാ​പ​ക​ർ വാ​ക്​​സി​ൻ വി​രു​ദ്ധ പ്ര​ചാ​ര​ക​രാ​കു​ന്നെ​ന്ന പ​രാ​തി​യും വി​ദ്യാ​ഭ്യാ​സ ​വ​കു​പ്പി​ന്​ ല​ഭി​ച്ചി​ട്ടു​ണ്ട്.

സ്​​കൂ​ൾ പ്ര​വ​ർ​ത്ത​ന ​സ​മ​യം ഡി​സം​ബ​ർ ര​ണ്ടാം വാ​ര​ം വൈ​കു​ന്നേ​രം വ​രെ​യാ​ക്കാ​ൻ തീ​രു​മാ​ന​ിച്ച സാ​ഹ​ച​ര്യ​ത്തി​ലാണ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ത്ത അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് വിദ്യാഭ്യാസ വകുപ്പ്​ നീ​ക്കം തു​ട​ങ്ങി​യ​ത്.

Tags:    
News Summary - Education Minister says information on teachers who have not been vaccinated will be released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.