വിദ്യാഭ്യാസ പരിഷ്കരണം: സർക്കാർ ഇനിയും ചെയ്യാനുണ്ട് -ജിഫ്രി തങ്ങൾ

കോഴിക്കോട്: സമസ്ത അവതരിപ്പിച്ച എല്ലാ കാര്യങ്ങളിലും സർക്കാർ ഉചിത നടപടിയെടുക്കുന്നുണ്ടെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. വിദ്യാഭ്യാസ പരിഷ്കരണവുമായി ബന്ധപ്പെട്ട് കുറച്ചുകൂടി കാര്യങ്ങൾ സർക്കാർ ചെയ്യാനുണ്ട്. അതും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രിയുമായി 30ന് ചർച്ചചെയ്യുന്ന കാര്യങ്ങൾ ഇപ്പോൾ പറയാനാവില്ല.

കുടുംബശ്രീ കൈപ്പുസ്തകത്തിലെ പരാമർശങ്ങളെപ്പറ്റിയും സംസാരിക്കും. ചെയ്യുന്ന കാര്യങ്ങളാണ് മുഖ്യമന്ത്രി പ്രഖ്യാപിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Education reform: Govt still has work to do -Jifri Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.