കണ്ണൂർ: കോവിഡ് മഹാമാരിയുടെ സാമൂഹിക പ്രതിസന്ധിയെ നേരിടാൻ ദൈവ വിശ്വാസികൾ ജനങ്ങൾക്ക് ആത്മവീര്യം നൽകണമെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് മുഹമ്മദ് സാജിദ് നദ്വി. കോവിഡ് പ്രൊട്ടോകോൾ അനുസരിച്ച് കണ്ണൂർ യൂനിറ്റി സെൻററിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി ഈദ് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മനുഷ്യർ തമ്മിലുള്ള ഊഷ്മള ബന്ധത്തിേൻറയും ഇഴകിച്ചേരലിേൻറയും ആഘോഷമാണ് പെരുന്നാൾ. സാമൂഹിക അകലം ആഘോഷത്തെ പ്രായോഗികമായി മങ്ങലേൽപിച്ചുവെങ്കിലും ഹൃദയബന്ധങ്ങൾ എത്ര അകലത്തിരുന്നാലും അറ്റുപോകാത്തതാണ്. വിശ്വാസികൾ ഈ അവസരത്തിൽ ജാഗ്രതയുടെയും സേവനത്തിെൻറയും കാരുണ്യത്തിെൻറയും രോഗപ്രതിരോധ യജ്ഞത്തിന്റെയും മുറിയാത്ത കണ്ണികളായി തീരണം. കോവിഡിനെ മറയാക്കി പൗരത്വ സമരത്തിെൻറ പ്രതികാരം തീർക്കുന്ന ഭരണകൂടത്തിെൻറ അന്യായം കൂടി അനുഭവിക്കുന്ന വിശ്വാസികൾ ദൈവത്തിെൻറ കോടതിയോട് കൂടുതൽ അടുത്ത് നിൽക്കേണ്ട കാലം കൂടിയാണിത്.
സാമൂഹിക സംഘാടനമില്ലാതെ തന്നെ അനീതിയോട് പ്രതികരിക്കാനുള്ള കരുത്ത് കൈവരിക്കണമെന്നും അദ്ദേഹം ഉണർത്തി. നമസ്കാരത്തിന് ഓൺലൈൻ റജിസ്ട്രേഷൻ വഴി ടോക്കൺ പ്രകാരമാണ് 100 പേർക്ക് പ്രവേശനം നൽകിയത്. നമസ്കാരത്തിന് മുമ്പും ശേഷവും ഹാൾ അണുവിമുക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.