കോഴിക്കോട്: പാപമോചനത്തിെൻറയും പശ്ചാത്താപത്തിെൻറയും നാളുകളിലൂടെ സ്ഫുടം ചെയ്ത മനസ്സും ശരീരവുമായി വിശ്വാസികൾക്ക് ഞായറാഴ്ച ചെറിയ പെരുന്നാൾ (ഇൗദുൽ ഫിത്ർ). റമദാൻ മുപ്പതുനാൾ പൂർത്തിയാക്കിയാണ് ഇത്തവണ പെരുന്നാൾ വന്നെത്തിയത്.
മഹാമാരിയായ കോവിഡ് സൃഷ്ടിച്ച ഗുരുതര പ്രതിസന്ധി ഘട്ടത്തിലാണ് വിശുദ്ധ റമദാൻ കടന്നുപോയത്. ആരാധനകളാൽ രാപ്പകൽ പ്രശോഭിതമാവേണ്ട പള്ളികളൊക്കെയും കോവിഡിനെ പ്രതിരോധിക്കാനായി അടഞ്ഞുകിടക്കുകയായിരുന്നു. റമദാനിലെ ആരാധനയും പ്രാർഥനകളുമെല്ലാം വീടുകളിൽ തന്നെയാക്കി.
പൊലിമയില്ലാതെയാണ് വിശ്വാസികൾ ഈ പെരുന്നാളിനെ വരവേൽക്കുന്നത്. പള്ളികളും ഇൗദ്ഗാഹുകളും തക്ബീർ ധ്വനികളാൽ മുഖരിതമാവില്ല. വീടുകളിൽ വെച്ച്തന്നെയാവും പെരുന്നാൾ നമസ്കാരവും മറ്റു പ്രാർഥനകളും. പെരുന്നാൾ ആശംസകൾ ഫോണും സമൂഹ മാധ്യമങ്ങളും വഴി ഒതുങ്ങും.
ഗൾഫ് രാഷ്ട്രങ്ങളിലും ഞായറാഴ്ചയാണ് ഈദുൽ ഫിത്ർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.