കോഴിക്കോട്: േകന്ദ്ര കാബിനറ്റ് മന്ത്രിമാർ എടുക്കുന്ന തീരുമാനം പോലും അറിയാത്ത കേന്ദ്ര വിേദശകാര്യ സഹമന്ത്രി വി. മുളീധരനോട് സഹതാപമുണ്ടെന്ന് എളമരം കരീം എം.പി. പ്രവാസികളെ നാട്ടിലെത്തിക്കാനായി കൂടുതൽ വിമാന സർവിസ് അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരള പ്രവാസി സംഘത്തിെൻറ പ്രതിഷേധ സംഗമം എയർ ഇന്ത്യ ഒാഫിസിനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്ദേഭാരത് മിഷെൻറ ഭാഗമായി അനുവദിച്ച വിമാനങ്ങൾ വർധിപ്പിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യത്തിന് സർവിസ് കിട്ടിയില്ല. പുറത്തു നിന്ന് വരുന്നവർ പരിശോധന നടത്തി രോഗബാധിതരല്ലെന്ന് ഉറപ്പുവരുത്തണം എന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാറിന് മാത്രമേ മറ്റുരാജ്യങ്ങളിലെ സർക്കാറുമായി ബന്ധപ്പെടാൻ അനുവാദമുള്ളൂ. പ്രവാസികൾക്ക് വേണ്ടി കേരളം നടത്തിയ ഇടപെടുലുകളെ പ്രകീർത്തിച്ച് കേന്ദ്രസർക്കാർ കത്തയച്ചിട്ടുണ്ട്. കേന്ദ്ര നിലപാട് പോലും അറിയാതെയാണ് കേരളത്തിൽ നിന്നുള്ള കേന്ദ്രസഹമന്ത്രി പ്രസ്താവന ഇറക്കുന്നത്.
സഹമന്ത്രി എന്ന് പറയുന്നവർ വളരെ കഷ്ടത്തിലാണ്. കാബിനറ്റ് യോഗത്തിൽ പെങ്കടുക്കാനാവില്ല. കാബിനറ്റ് മന്ത്രമാർ ഒരു ഫയൽ പോലും അവർക്ക് നൽകില്ല. അദ്ദേഹത്തിെൻറ വിഷമകരമായ അവസ്ഥ പ്രതിഫലിക്കുന്നതാണ്, സെക്രട്ടറി അയച്ച കത്തിെൻറ സ്ഥിതി പോലും അദ്ദേഹത്തിന് അറിയില്ല എന്നത്. അതുകൊണ്ടാണ് അദ്ദേഹം പ്രസ്താവന നടത്തുന്നത്. പരിശോധന നടത്താതെ ഒരാളെയും കൊണ്ടുവരേണ്ട എന്നത് കേന്ദ്ര സർക്കാറിെൻറ തീരുമാനമാണ് എന്ന് മുമ്പ് പത്ര പ്രസ്താവന നടത്തിയ ആളാണ് മുരളീധരൻ. രാഷ്ട്രീയ താത്പര്യം വെച്ച് ഇത്തരം കാര്യങ്ങളെ വളച്ചൊടിക്കുന്നത് സംസ്ഥാനത്തിന് ഹിതകരമല്ല. അതാണ് കുത്തിത്തിരിപ്പുണ്ടാക്കരുത് എന്ന് മുഖ്യമന്ത്രി പറഞ്ഞത്. എല്ലാവർക്കും അത് ബാധകമാണ്.
ഒരു സംസ്ഥാനത്തെ സംവിധാനങ്ങളെല്ലാം ഒന്നിച്ചു പ്രവർത്തിക്കുേമ്പാൾ അതിനെ സഹായിക്കുകയല്ലേ വേണ്ടത്?. കേന്ദ്ര മന്ത്രിയായാലും മറ്റ് ആരായാലും. അതിനെന്താണ് ഇത്ര അസഹിഷ്ണുത. ഗൾഫ് രാജ്യങ്ങളിൽ നമ്മുടെ സഹോദരൻമാർ മരിക്കുന്നതിനെ കുറിച്ച് വാർത്തകൾ വന്നു. എല്ലാ മരണവും ദുഃഖകരമാണ്. ആ മരണത്തെ രാഷ്ട്രീയ താത്പര്യങ്ങൾ വെച്ച് ആേഘാഷിക്കുന്നത് ഹീനമായ നടപടിയാണ്.
കേരളത്തിലെ ഒരു പ്രധാന പത്രം ഗൾഫിൽ നിന്ന് മരിച്ചവരുടെ മാത്രം ചിത്രങ്ങൾ ഒന്നാം പേജിൽ വാർത്തയാക്കി കൊടുത്തതിെൻറ പിന്നിൽ മരിച്ചവരോടുള്ള ആദരവോ ദുഃഖമോ അല്ല< മറിച്ച്, സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യം മാത്രമാണ്. പ്രവാസി സമരത്തിെൻറ പ്രചാരണത്തിനായി ഇൗ സംഭവമൊന്നും അറിയാത്ത ആരോ ഒരാൾ ആ ചിത്രമെടുത്ത് വാട്സ് ആപ് ഗ്രൂപ്പിലുമിട്ടു. പ്രവാസി സംഘം ഒൗദ്യോഗികമായി ഇട്ട പോസ്റ്ററായിരുന്നില്ല അത്. അവരുടെ നീച പ്രവൃത്തിയെ ആളുകൾ വിമർശിച്ചപ്പോൾ ഇൗ പോസ്റ്റർ ആയുധമാക്കി മീഡിയ വൺ ന്യായീകരിക്കാൻ രംഗത്തു വന്നത് അങ്ങേയറ്റം അപഹാസ്യമാണ്. ഇത്രയും വില കുറയരുതായിരുന്നു. മൃതശരീരം വെച്ച് രാഷ്ട്രീയം കളിക്കുന്നത് നീചമാണ്.
മീഡിയാവണ്ണും മാധ്യമവും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനം കേരളത്തിൽ ഒരു രാഷ്ട്രീയ മുന്നണി രൂപവത്കരിക്കുന്നുണ്ട്. ആ രാഷ്ട്രീയ പ്രവേശനത്തിന് രോഗബാധിതരായി മരിച്ചു വീഴുന്നവരുടെ മൃതശരീരം ഉപയോഗിക്കരുത്. ഗൾഫ് രാജ്യങ്ങളിൽ ചികിത്സകിട്ടാതെ മരിച്ചുവെന്ന് പറയുന്നത് ആ രാജ്യങ്ങളെ അപമാനിക്കലാണ്. അവിടുത്തെ ഭരണാധികാരികളെ അപമാനിക്കലാണ്. അങ്ങനെ ധൈര്യമായി പറയാൻ നെട്ടല്ലില്ലാത്തതിനാൽ അന്ന് പ്രസിദ്ധീകരിച്ച വാർത്തകൾ ഒാൺലൈനിൽ പോലും ഗൾഫ് രാജ്യങ്ങളിൽ പ്രസിദ്ധീകരിച്ചില്ല.
നാട്ടിലെത്താനായി എത്രപേരാണ് നടന്നുപോയി കുഴഞ്ഞു വീണും ട്രെയിനിടിച്ചും മരിച്ചത്. രണ്ടു കുഞ്ഞുങ്ങളെ കൈയിലേന്തി നടന്ന അമ്മ പറഞ്ഞത് ഭക്ഷണം കിട്ടാതെ കുഞ്ഞ് കൈയിൽ കിടന്നു മരിച്ചുവെന്നാണ്. ഇതൊന്നും പ്രവാസികളുടെ മരണത്തിെൻറ ചിത്രമെടുത്ത് വാർത്തയാക്കിയ പത്രത്തിന് കൊടുക്കാൻ തോന്നിയില്ല. അവർ മറ്റ് സമുദായക്കാരായതിനാലാണോ? അല്ലെങ്കിൽ ബി.ജെ.പി സർക്കാറിനെ വിമർശിക്കാൻ ഉള്ള താത്പര്യക്കുറവോ?
പ്രവാസികൾക്കും മറ്റും പുതിയ സംരംഭങ്ങൾ തുടങ്ങാൻ കേന്ദ്രസർക്കാറും സഹായിക്കണം. അതിന് കേന്ദ്ര സർക്കാർ ബാങ്കിൽ നിന്ന് വായ്പ എടുക്കാനാണ് പറഞ്ഞത്. 20 ലക്ഷം കോടി രൂപയുടെ പാക്കേജാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. അതിൽ രണ്ട് ലക്ഷം കോടി മാത്രമാണ് കേന്ദ്ര സർക്കാർ വിഹിതം. ബാക്കിയെല്ലാം ബജറ്റിലെ വിവിധ പ്രഖ്യാപനങ്ങൾ പേരുമാറ്റിയതാണ്.
വ്യവസായികളോട് ജീവനക്കാരെ പിരിച്ചുവിടരുത് ശമ്പളം കൊടുക്കരുതെന്ന് പറഞ്ഞു. എന്നാൽ ശമ്പളത്തിെൻറ 80 ശതമാനമെങ്കിലും സർക്കാർ ഏറ്റെടുത്തോ?
ഡീസലിന് ലിറ്ററിന് എട്ടുരൂപയാണ് ഇൗ ഒരുമാസത്തിൽ മാത്രം വർധിച്ചത്. ബസ് സർവിസ് നടത്താൻ പറ്റാത്ത അവസ്ഥയാണ്.
ആളുകൾക്ക് ഒരു മാസം 7000 രൂപ കൈയിൽ കിട്ടുന്ന തരത്തിൽ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു കേരളം. ഒന്നും നടന്നില്ല. പ്രവാസികൾ തിരിച്ചു വന്നാൽ അവർക്ക് തൊഴിൽ ചെയ്ത് ജീവിക്കാനുള്ള അവസ്ഥ ഉണ്ടാക്കണം.
വളരെ ക്രൂരമായ നിലപാടാണ് കേന്ദ്രസർക്കാറുകൾ സംസ്ഥാന സർക്കാറുകേളാട് ചെയ്യുന്നത്. വായ്പ എടുക്കുന്നതിെൻറ പരിധി വർധിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടപ്പോൾ വൈദ്യുതി സ്വകാര്യ വത്കരിക്കുന്നത് അംഗീകരിക്കണമെന്ന വ്യസ്ഥ വെച്ചിരിക്കുകയാണ്. കഴിയാവുന്നത്ര എയർ ലൈൻ സർവിസുകൾ ആരംഭിച്ച് വിദേരാജ്യങ്ങളിലുള്ളവരെ നാട്ടിലെത്തിക്കണം. ക്വാറൻറീൻ ചെയ്യുന്നതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ കേന്ദ്ര സർക്കാർ സഹായിക്കണമെന്നും എളമരം കരീം പറഞ്ഞു.
എൻ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബാദുഷ കടലുണ്ടി, സി.വി ഇക്ബാൽ, കബീർ സലാല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.