തൃശൂർ: ഇന്ത്യയിലെ കർഷക സമരങ്ങളെ മാധ്യമങ്ങൾ നിസാരവത്കരിക്കുകയും പൈങ്കിളിവൽകരിക്കുകയുമാണെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി. കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലഖിംപൂരിലെ കർഷക സമരകേന്ദ്രത്തിൽ പ്രിയങ്ക ഗാന്ധി സന്ദർശിച്ചതുമായി ബന്ധപ്പെട്ട വാർത്തകൾ ഇതിന് ഉദാഹരണമാണെന്നും കരീം പറഞ്ഞു.
''പ്രിയങ്കയെ താൽക്കാലികമായി പാർപ്പിച്ചിരുന്ന മുറി അവർ അടിച്ചുവാരുന്നതാണ് മാധ്യമങ്ങൾ ആഘോഷമാക്കിയത്. വാർത്ത സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലാണ് കോൺഗ്രസ് നേതാക്കൾ സമരകേന്ദ്രങ്ങൾ സന്ദർശിക്കുന്നത്. കർഷകർ ഉന്നയിക്കുന്ന പ്രശ്‌നങ്ങളോട് കോൺഗ്രസിെൻറ നിലപാട് ഇനിയും വ്യക്തമല്ല. മൂന്ന് കർഷക നിയമങ്ങളാണ് പാർലമെൻറിൽ മോദി സർക്കാർ പാസാക്കിയത്. കാർഷികോൽപന്നങ്ങൾ സ്വതന്ത്ര വിപണിയിൽ വിൽക്കുമെന്നത് 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ തെരഞ്ഞെടുപ്പ് പത്രികയിലുള്ളതാണ്. അതാണ് മോദി സർക്കാർ നടപ്പാക്കുന്നത്. സ്വകാര്യവത്കരണത്തിന് മുൻതൂക്കം നൽകി പാർലമെൻററി മര്യാദകൾപോലും പാലിക്കാതെയാണ് പല നിയമങ്ങളും അവതരിപ്പിക്കുന്നത്'' - കരീം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.