തിരുവനന്തപുരം: കേന്ദ്രകമ്മിറ്റി അംഗവും മുൻമന്ത്രിയുമായ എളമരം കരീമിനെ രാജ്യസഭാ സ്ഥാനാർഥിയാക്കാൻ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം തീരുമാനിച്ചു. എൽ.ഡി.എഫിന് വിജയിപ്പിക്കാൻ കഴിയുന്ന രണ്ട് സീറ്റുകളിലൊന്നിൽ സ്ഥാനാർഥിയായി ബിനോയ് വിശ്വത്തെ സി.പി.െഎ നേരത്തേ നിശ്ചയിച്ചിരുന്നു. എളമരം കരീമും ബിനോയ് വിശ്വവും തിങ്കളാഴ്ച നാമനിർദേശപത്രിക സമർപ്പിക്കും.
ജയിപ്പിക്കാൻ കഴിയുന്ന ഏക രാജ്യസഭാ സീറ്റിനെച്ചൊല്ലി യു.ഡി.എഫിലും കോൺഗ്രസിലും തർക്കം രൂക്ഷമായ സ്ഥിതിക്ക് മൂന്നാമതൊരു സ്ഥാനാർഥിയെ എൽ.ഡി.എഫ് നിർത്തുമെന്ന് ആഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, അത്തരമൊരു നീക്കമില്ലെന്ന് സി.പി.എം വൃത്തങ്ങൾ അറിയിച്ചു.
സി.െഎ.ടി.യു ദേശീയ സെക്രട്ടറി കൂടിയായ എളമരം കരീമിെൻറ പേര് െഎകകണ്ഠ്യേനയാണ് വെള്ളിയാഴ്ച ചേർന്ന യോഗം അംഗീകരിച്ചത്. ഇടതുപക്ഷനിലപാട് പാർലമെൻറിൽ ശക്തമായി അവതരിപ്പിക്കാൻ കഴിയുന്ന മുതിർന്ന നേതാവ് വേണമെന്ന നിലപാടാണ് സ്ഥാനാർഥിത്വം കരീമിലേക്ക് എത്തിച്ചത്. ജനീവയിൽ ചേർന്ന 108ാമത് അന്താരാഷ്ട്ര ലേബർ കോൺഫറൻസിൽ പെങ്കടുത്ത് വ്യാഴാഴ്ചയാണ് കരീം മടങ്ങിയെത്തിയത്.
സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കൂടിയായ അദ്ദേഹം 1996ൽ കോഴിക്കോട് -രണ്ട് മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലെത്തിയത്. 2001ൽ പരാജയപ്പെെട്ടങ്കിലും 2006ൽ ബേപ്പൂരിൽനിന്ന് വിജയിച്ചു. വി.എസ്. അച്യുതാനന്ദൻ സർക്കാറിൽ വ്യവസായമന്ത്രിയായി. 2011ൽ വീണ്ടും ബേപ്പൂരിനെ പ്രതിനിധീകരിച്ചു.
എസ്.എഫ്.െഎയുടെ ആദ്യകാല രൂപമായ കെ.എസ്.എഫിലൂടെ 1971ലാണ് രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത്. 2005ൽ സി.പി.എം സംസ്ഥാനസമിതി അംഗമായി. സി.െഎ.ടി.യു റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി, ഒാൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് ഫെഡറേഷൻ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
റഹ്മത്താണ് ഭാര്യ. മക്കൾ: സുമി( ലണ്ടൻ), നിമ്മി.
ഇടത്-മതേതര കക്ഷികളുമായി യോജിച്ച് പ്രവർത്തിക്കും -എളമരം കരീം
തിരുവനന്തപുരം: ഇടതുപക്ഷ, മതേതര കക്ഷികളുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് സി.പി.എം രാജ്യസഭാ സ്ഥാനാർഥി എളമരം കരീം പറഞ്ഞു. കേരളത്തിെൻറ താൽപര്യം സംരക്ഷിക്കും. തൊഴിലാളിവിരുദ്ധ നടപടികളെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.