തൊഴിലാളികൾക്കെതിരെ വിധിപറയാൻ കോടതികൾക്ക് പ്രത്യേക താൽപര്യമെന്ന് എളമരം കരീം

കൊച്ചി: പണിമുടക്കാനുള്ള തൊഴിലാളികളുടെ നിയമപരമായ അവകാശം നിരോധിച്ച ഉത്തരവിനെതിരെ സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തിൽ ഹൈക്കോടതി മാർച്ച് നടത്തി. തൊഴിലാളികൾക്കെതിരായ വിധിപറയാൻ കോടതികൾക്ക് പ്രത്യേക താൽപര്യമാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച എളമരം കരീം എം.പി പറഞ്ഞു.

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചല്ല സമരം ചെയ്യുന്നത്. നിയമം നടപ്പിലാക്കലാണ് കോടതിയുടെ ചുമതല. നിയമപ്രകാരമാണ് ദേശീയ പണിമുടക്ക് നടത്തിയത്. എല്ലാ കമ്പനികൾക്കും 14 ദിവസം മുമ്പ് നോട്ടീസ് നൽകിയിരുന്നുവെന്നും സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു.

നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് ജനങ്ങൾ നിയമത്തെ ബഹുമാനിക്കുന്നത്. നിയമത്തെ ബഹുമാനിക്കുന്നത് ഒരാളെയും പേടിച്ചിട്ടല്ല. ഇത് ബഹുമാനപ്പെട്ട കോടതി മനസ്സിലാക്കണം. ഇന്ത്യന്‍ ഭരണഘടനയെ ബഹുമാനിക്കുന്ന വരാണ് എല്ലാവരും. എന്നാല്‍ വിധി ജനങ്ങളുടെ അവകാശം നിഷേധിക്കുന്നതാണെങ്കില്‍ പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും എളമരം കരീം പറഞ്ഞു.

സംയുക്ത ട്രേഡ് യൂണിയന്‍ സമിതി നേതാക്കളായ ആര്‍ ചന്ദ്രശേഖരന്‍, കെ.പി രാജേന്ദ്രന്‍ അടക്കമുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. മാർച്ച് 28, 29 തീയതികളിൽ നടന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കാനുള്ള തൊഴിലാളികളുടെ അവകാശത്തെ ചോദ്യംചെയ്‌ത് ഹൈക്കോടതി ഉത്തരവിറക്കിയതിനെതിരായാണ് സംയുക്ത ട്രേഡ് യൂണിയൻ സമരം നടത്തിയത്.

പണിമുടക്ക് ദിവസങ്ങളില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടും തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുത്തിരുന്നു. പണിമുടക്കിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരള സര്‍വീസ് ചട്ട പ്രകാരം സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ സമരം ചെയ്യാനോ, പണിമുടക്കാനോ ജീവനക്കാര്‍ക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി പണിമുടക്ക് തടഞ്ഞത്.

Tags:    
News Summary - Elamaram Kareem said that the courts have a special interest in passing judgment against workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.