തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പുനഃസംഘടന സർക്കാറിന് മുന്നിലെ വലിയവെല്ലുവിളിയാണെന്നും തൊഴിലാളികളുടെ അവകാശ സംരക്ഷണമെന്നത് തൊഴിൽചെയ്യാതെ നിർവഹിക്കേണ്ടതല്ലെന്നും സി.െഎ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശമ്പളവും പെൻഷനും കടം തിരിച്ചടവുമെല്ലാമായി കെ.എസ്.ആർ.ടി.സിക്ക് വലിയബാധ്യതയാണുള്ളത്. ഇത് പരിഹരിക്കുന്നതിന് ചിലക്രമീകരണങ്ങൾ വേണ്ടിവരും. ക്രമീകരണങ്ങൾ ഏർെപ്പടുത്തുേമ്പാൾ നിലവിൽ അനുഭവിക്കുന്ന സൗകര്യങ്ങൾ നഷ്ടെപ്പടുന്ന ചിലർക്ക് ബുദ്ധിമുട്ടുണ്ടാകും. ഇൗ തൊഴിലാളികളെ ബി.എം.എസ് അടക്കം ഇളക്കിവിടുന്നതാണ് നിലവിലെ മെക്കാനിക്കൽ വിഭാഗത്തിെൻറ സമരത്തിന് കാരണം. പൊതുമേഖലയെ സംരക്ഷിക്കേണ്ടത് തൊഴിലാളികളുടെ കൂടി ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.