എലത്തൂരിലേത് ആസൂത്രിത ഭീകര പ്രവർത്തനം - ഇ.പി. ജയരാജൻ

കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരെ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവം ആസൂത്രിത ഭീകര പ്രവർത്തനമാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. 'പ്രഥമദൃഷ്ട്യാ ആസൂത്രിതമായ ഭീകരപ്രവര്‍ത്തനമാണ് നടന്നത്. ഗവൺമെന്റ് കുറ്റവാളികളെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വേര് എവിടെവരെയുണ്ടെന്ന് കണ്ടെത്തും. കേരളത്തിന്റെ സമാധാന അന്തരീക്ഷത്തെ ദുർബലപ്പെടുത്താനുള്ള ഗൂഢശ്രമമാണ് ഈ സംഭവത്തിന് പിന്നിലെന്നും' ഇ.പി ജയരാജന്‍ കൂട്ടിച്ചേർത്തു.

അതേസമയം, തീവെപ്പ് കേസിലെ പ്രതിയെ ​പൊലീസ് തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ പ്രതി നോയിഡ സ്വദേശിയായ ഷാരൂഖ് സെയ്ഫിയാണെന്ന നിഗമനത്തിലാണ് പൊലീസ്. 30 വയസ് പ്രായമുള്ള ഇയാൾ കോഴിക്കോട് കെട്ടിട നിർമ്മാണ തൊഴിലാളിയാണെന്നും സൂചനയുണ്ട്.

ഫോണിന്റെ ഐ.എം.ഇ.എ കോഡിൽ നിന്ന് ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഇയാൾ നോയിഡ സ്വദേശിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇയാള്‍ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്ന നിർണായക വിവരവും പൊലീസിന് ലഭിച്ചിരുന്നു.

Tags:    
News Summary - Elathur train fire is a Planned terror attack - E. P. Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.