എട്ടു വയസ്സുകാരിയെ അതിക്രമത്തിനിരയാക്കിയ വയോധികന് 21 വർഷം തടവും പിഴയും

ത​ളി​പ്പ​റ​മ്പ: എ​ട്ടു വ​യ​സ്സു​കാ​രി​യെ ലൈം​ഗീ​ക അ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ വ​യോ​ധി​ക​ന് 21 ത​ട​വും പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പ​ട്ടു​വം മം​ഗ​ല​ശേ​രി​യി​ലെ പി.​പി. നാ​രാ​യ​ണ​നാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ക്സോ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജ് ആ​ർ. രാ​ജേ​ഷ് 21 വ​ർ​ഷം ത​ട​വി​നും ഒ​രു ല​ക്ഷ​ത്തി അ​മ്പ​ത്തി​യാ​റാ​യി​രം രൂ​പ പി​ഴ അ​ട​ക്കാ​നും ശി​ക്ഷി​ച്ച​ത്. 2020 ഒ​ക്ടോ​ബ​റി​ൽ ആ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

മാ​താ​വ് വീ​ട്ടി​ൽ ഇ​ല്ലാ​ത്ത സ​മ​യം പ്ര​തി നാ​രാ​യ​ണ​ൻ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യാ​ണ് പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ​ത്. 2020 ഒ​ക്ടോ​ബ​ർ 16നും ​പി​ന്നീ​ട് നാ​ലു ദി​വ​സ​ങ്ങ​ളി​ലും അ​തി​ക്ര​മം തു​ട​ർ​ന്നു. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് സം​ഭ​വം നേ​രി​ൽ ക​ണ്ട​തോ​ടെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

അ​ന്ന​ത്തെ ത​ളി​പ്പ​റ​മ്പ് എ​സ്.​ഐ കെ.​വി. ല​ക്ഷ്മ​ണ​ൻ ആ​ദ്യം കേ​സ് അ​ന്വേ​ഷി​ക്കു​ക​യും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​കെ. സ​ത്യ​നാ​ഥ​ൻ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം ന​ട​ത്തു​ക​യും ചെ​യ്തു.

Tags:    
News Summary - Elderly man who raped eight-year-old girl gets 21 years in prison and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.