കോഴിക്കോട്: മത്സരിക്കാനില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച സംസ്ഥാന വൈസ് പ്രസിഡൻറ് ശോഭ സുരേന്ദ്രൻ ബി.ജെ.പിക്ക് വീണ്ടും തലവേദനയാകുന്നു. ശോഭയുടെ ആവശ്യങ്ങളും ആവലാതികളും പരിഹരിക്കാൻ വി. മുരളീധരൻ പക്ഷം കാര്യമായ ശ്രമം നടത്താത്തതിനാലാണ് ഏഴു തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച ശോഭ ഇത്തവണ വിട്ടുനിൽക്കുന്നത്.
പാർട്ടിയുടെ കോർകമ്മിറ്റിയിലുൾെപ്പടുത്താനും എതിർപക്ഷം തയാറായിട്ടില്ല. അർഹമായ പരിഗണനയില്ലെങ്കിൽ ശോഭ മത്സരിക്കില്ലെന്ന് കഴിഞ്ഞ ദിവസം 'മാധ്യമം' റിപ്പോർട്ട്ചെയ്തിരുന്നു. ഒരു വർഷമായി വിട്ടുനിൽക്കുന്നതിനാൽ പാർട്ടിയുമായി അകൽച്ച വർധിക്കുന്നതും അങ്കത്തിൽനിന്ന് പിന്മാറാൻ കാരണമായി. കോർകമ്മിറ്റി സ്ഥാനം ഉൾപ്പെടെയുള്ള പദവികൾ ഇനി കിട്ടില്ലെന്ന സൂചനയുമുണ്ട്.
സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രെൻറ വിജയ യാത്രയിലും ശോഭ സുരേന്ദ്രൻ പങ്കെടുക്കാനിടയില്ല. യു.ഡി.എഫ് അടക്കം സീറ്റ് ചർച്ചകൾ തുടങ്ങാനിരിക്കേ വരും ആഴ്ചകളിലെ ശോഭയുടെ നീക്കങ്ങളും നിർണായകമാവും. സെക്രേട്ടറിയറ്റിനു മുന്നിൽ ഒറ്റക്ക് സമരം നടത്തുന്ന ശോഭയുെട നടപടിയും ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
സംസ്ഥാന സർക്കാറിനെ പുർണമായും സമ്മർദത്തിലാക്കുന്ന പി.എസ്.സി ഉേദ്യാഗാർഥികളുടെ സമരം യു.ഡി.എഫ് ഏറ്റെടുത്തത് കെ. സുരേന്ദ്രെൻറ പരാജയത്തിെൻറ ലക്ഷണമാണെന്നാണ് ശോഭ പക്ഷത്തിെൻറ വിലയിരുത്തൽ. ഉമ്മൻ ചാണ്ടിയടക്കമുള്ള യു.ഡി.എഫ് നേതാക്കൾ സമരസ്ഥലത്തെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, യുവമോർച്ചയുടെ സെക്രേട്ടറിയറ്റ് മാർച്ചുകളല്ലാതെ കൃത്യമായ സമരരീതി ബി.ജെ.പിക്കില്ലായിരുന്നു. വ്യാഴാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന യുവമോർച്ച, മഹിളമോർച്ച മാർച്ചുകൾ മാറ്റിവെച്ചതിലും ദുരൂഹതയുണ്ട്..
കോൺഗ്രസ് മുക്ത കേരളമെന്ന ലക്ഷ്യമുള്ളതിനാലാണ് ബി.ജെ.പി ഔദ്യോഗിക പക്ഷം നിർണായക സമരത്തിനെത്താത്തതെന്ന ആരോപണവുമുയരുകയാണ്. സി.പി.എമ്മുമായി രഹസ്യധാരണയുണ്ടെന്നാണ് ശോഭ പക്ഷത്തിെൻറ ആരോപണം.
ആറ് സീറ്റുകളിൽ ബി.ജെ.പിയെ എൽ.ഡി.എഫ് വിജയിപ്പിക്കും, മറ്റ് സീറ്റുകളിൽ എൽ.ഡി.എഫിന് നിശ്ചിത ശതമാനം വോട്ട് ബി.ജെ.പി നൽകുമെന്നും ഇവർ പറയുന്നു. ഇത്തരം ധാരണയുള്ളതിനാലാണ് ഉദ്യോഗാർഥി സമരത്തിൽ നിന്ന് ഒളിച്ചോടുന്നതെന്നാണ് ആക്ഷേപം. സർക്കാറിനെതിരെ ശക്തമായ ഇടപെടൽ വേണമെന്നാണ് ആർ.എസ്.എസ് പ്രവർത്തകരുടെ നിലപാട്. അേതസമയം, ഉദ്യോഗാർഥികളുടെ വിഷയത്തിൽ താനടക്കം നേരത്തേ ഇടപെട്ടിട്ടുണ്ടെന്ന് കെ. സുരേന്ദ്രൻ 'മാധ്യമ'ത്തോട് പറഞ്ഞു.
മത്സരിക്കാനില്ല
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം ശോഭാ സുരേന്ദ്രൻ. താൻ സീറ്റ് കിട്ടാൻ വേണ്ടിയാണ് പി.എസ്.സി സമരപ്പന്തലിലേക്ക് വന്നതെന്ന് ചിലർ പറയുന്നുണ്ട്. എന്നാൽ, താൻ മത്സരിക്കാനില്ലെന്ന് മാസങ്ങൾക്കുമുമ്പേ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചതാണ്. എന്നാൽ, പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകുമെന്ന് സെക്രേട്ടറിയറ്റിനു മുന്നിൽ 48 മണിക്കൂർ ഉപവാസ സമരം നടത്തുന്ന ശോഭ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.