തിരുവനന്തപുരം: നേമത്തിറങ്ങാതെ പ്രിയങ്ക പോയതിൽ കെ. മുരളീധരന് പ്രതിഷേധം. പാലാ നഗരസഭയിൽ ഭരണപക്ഷ ൈകയാങ്കളിയിൽ സ്വന്തം കൗൺസിലറുടെ ദീനരോദനം. കായംകുളത്ത് ക്ഷേമപെൻഷൻ വിതരണവും തപാൽവോട്ടും അപാര ടൈമിങ്. തിരയിൽ തിരിച്ചെത്തി ആഴക്കടൽ മത്സ്യബന്ധന കരാർ. ഇരട്ടവോട്ടുകാരെ പൂട്ടുമെന്ന് കമീഷൻ ഉറപ്പിൽ മാർഗനിർദേശങ്ങൾ അംഗീകരിച്ച് ഹൈകോടതിയും. കൊട്ടിക്കലാശത്തിലേക്ക് നീങ്ങെവ പ്രചാരണരംഗത്ത് വിഷയങ്ങൾക്ക് കുറവൊന്നുമില്ല. കൊണ്ടും കൊടുത്തും തന്നെയാണ് മുന്നേറ്റം.
മധുവിധു തീരുംമുമ്പാണ് പാലായിൽ തല്ല്. മാസങ്ങൾക്ക് മുമ്പ് ഒത്തുപിടിച്ച് ഭരണം തുടങ്ങിയ നഗരസഭ കൗൺസിൽ ഹാൾ തന്നെ വേദിയായി. മുന്നണിമാറ്റം താേഴത്തട്ടിൽ പൂർണമായി അങ്ങ് ദഹിച്ചില്ലെന്ന് വ്യക്തം. തെരഞ്ഞെടുപ്പായതിനാൽ മുകളിൽനിന്ന് ഇടപെടൽ വന്നു. മണ്ഡലം ജോസ് കെ. മാണിയുടേതും. പൊടിതട്ടി തെരഞ്ഞെടുപ്പിനെ ഒട്ടും ബാധിക്കില്ലെന്ന് മാത്രം പറഞ്ഞ് തൽക്കാലം നേതാക്കൾ പിന്മാറിയെങ്കിലും മറുപടി കേരളം മുഴുവൻ പറയേണ്ടി വരും. അടി തുടങ്ങിയിേട്ടയുള്ളൂവെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസം.
ബി.ജെ.പിയുടെ സിറ്റിങ് സീറ്റിൽ പ്രചാരണമൊഴിവാക്കി പ്രിയങ്ക പോയാൽ പിന്നെ മറുപടി പറഞ്ഞ് വശംകെടുമെന്ന് കെ. മുരളീധരനറിയാം. തലസ്ഥാനത്ത് വന്നിട്ടും പ്രിയങ്ക നേമത്ത് വന്നില്ല. അതിലെ നീരസം ചൊവ്വാഴ്ച മുരളിയുടെ മുഖത്ത് വായിച്ചെടുക്കാമായിരുന്നു.
പ്രിയങ്കയെ നേരിൽ കണ്ട് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. ശനിയാഴ്ച വീണ്ടുമെത്തി നേമത്തും കഴക്കൂട്ടത്തും റോഡ് ഷോ നടത്താമെന്നാണ് പ്രിയങ്കയുടെ ഉറപ്പ്.
ഇടത് സർക്കാർ കോർപറേറ്റുകൾക്ക് അനുകൂലമെന്ന പ്രിയങ്കയുടെ ആരോപണത്തിന് അതേ നാണയത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നു. യഥാർഥ കോർപറേറ്റ് വക്താക്കളാണ് ആരോപണം ഉന്നയിക്കുന്നത്. പാവപ്പെട്ടവരെ സഹായിക്കുന്ന പദ്ധതികൾ എങ്ങനെ കോർപറേറ്റുകൾക്ക് വേണ്ടിയുള്ളതാകുമെന്ന് മുഖ്യമന്ത്രി. നേമത്തെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് കേരളത്തിെലയും സി.പി.എമ്മിെൻറ അക്കൗണ്ട് പൂട്ടിക്കുമെന്ന് കെ. സുരേന്ദ്രെൻറ തിരിച്ചടി. ആഴക്കടൽ മത്സ്യബന്ധന വിവാദം വീണ്ടും കത്തുകയാണ്. ഇ.എം.സി.സിയുമായി ധാരണപത്രം റദ്ദാക്കിയില്ലെന്നാണ് പ്രതിപക്ഷത്തിെൻറ ആരോപണം. ആഴക്കടൽ വിവാദത്തിൽ ഫെബ്രുവരി 26ന് തന്നെ കരാർ റദ്ദാക്കിയെന്നാണ് വ്യവസായവകുപ്പ് വിശദീകരണം. കെ.എസ്.െഎ.ഡി.സിയുടെ ശിപാർശ മാത്രമാെണന്നും വ്യവസായവകുപ്പ് ഉത്തരവിറക്കിയിട്ടില്ലെന്നും ആരോപണത്തിൽ സർക്കാർ കൂടുതൽ വിശദീകരിക്കേണ്ടി വരും.
ആലപ്പുഴയിൽ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർ വന്ന സമയത്ത് തന്നെ ക്ഷേമ പെൻഷൻ വിതരണത്തിന് ആളെത്തിയത് വൻ വിവാദമായി. ഒന്നിച്ച് എത്തിയത് യാദൃച്ഛികമെന്നാണ് കലക്ടറുടെ റിപ്പോർട്ട്. 38,586 ഇരട്ടവോട്ട് മാത്രമെന്നാണ് കമീഷൻ പറയുന്നതെങ്കിലും 4.30 ലക്ഷം ഇരട്ടവോട്ടുണ്ടെന്നാണ് പ്രതിപക്ഷനേതാവ് കണ്ടുപിടിച്ചിരിക്കുന്നത്്. ബി.എൽ.ഒമാർ വഴിയാണ് കമീഷൻ വിവരം സമാഹരിച്ചത്. ബി.എൽ.ഒക്ക് കീഴിൽ രണ്ട് ബൂത്തുകളേ വരൂവെന്നും അതിനപ്പുറമുള്ള ഇരട്ടവോട്ട് കണ്ടെത്തിയിട്ടില്ലെന്നുമാണ് പറയുന്നത്. ഇരട്ട വോട്ട് ലിസ്റ്റ് തന്നെ പുറത്തിറക്കുകയാണ് പ്രതിപക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.