കൊച്ചി: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് നൽകിയ ഹരജി പിൻവലിക്കാൻ ബി.ജെ.പിയിലെ കെ. സുരേന്ദ്രൻ ഹൈകോടതിയിൽ അേപക്ഷ നൽകി. തെരഞ്ഞെടുപ്പ് ക്രമക്കേട് തെളിയിക്കാൻ പരമാവധി ശ്രമിച്ചെങ ്കിലും സാക്ഷിവിസ്താരത്തിലൂടെ തെളിയിക്കാൻ ഇൗ ഘട്ടത്തിൽ ബുദ്ധിമുട്ടാണെന്നും പിൻവലിക്കാൻ അനുവദിക്കണമെന്നുമാ വശ്യപ്പെട്ടാണ് ഹരജി.
കെ. സുരേന്ദ്രൻ മുസ്ലിം ലീഗ് സ്ഥാനാർഥി പി.ബി. അബ്ദുൽ റസാഖിനോട് 89 വോട്ടുകൾക്ക് പരാ ജയപ്പെടുകയായിരുന്നു. മരിച്ചുപോയവരുടെയും സ്ഥലത്ത് ഇല്ലാത്തവരുടെയും പേരിൽ കള്ളവോട്ടുകൾ ചെയ്തെന്നാരോപിച്ചായിരുന്നു ഹരജി. കള്ളവോട്ടുകളെന്ന് സംശയിക്കുന്നവയുടെ വിവരങ്ങളും ഹരജിക്കാരൻ സമർപ്പിച്ചിരുന്നു. തുടർന്ന് ഹൈകോടതി തെളിവെടുപ്പിന് സമൻസ് അയക്കാൻ നടപടിയെടുത്തു.
എന്നാൽ, ഇവയിൽ പലതും മടങ്ങിയെത്തി. തെളിവുനൽകേണ്ടവർ പലരും സമൻസിൽ പറയുന്ന വിലാസത്തിലാണ് താമസമെങ്കിലും വീട് പൂട്ടിയിട്ടും മറ്റും കൈപ്പറ്റുന്നില്ലെന്ന് അന്വേഷണത്തിൽ മനസ്സിലായെന്ന് സുരേന്ദ്രെൻറ അപേക്ഷയിൽ പറയുന്നു. ലീഗിെൻറ സമ്മർദത്തെതുടർന്ന് സാക്ഷികൾ തെളിവെടുപ്പിന് ഹാജരാകാതെ ഒഴിവാകുകയാണ്.
67 സാക്ഷികളുടെ തെളിവെടുപ്പ് അവശേഷിക്കുന്നു. കേസ് തെളിയിക്കാൻ ഇവരെ വിസ്തരിക്കേണ്ടത് അനിവാര്യമാണ്. ആവർത്തിച്ച് സമൻസ് അയച്ചിട്ടും സ്വീകരിക്കുന്നില്ലെങ്കിൽ കള്ളവോട്ട് ചെയ്തെന്ന് സംശയിക്കേണ്ടിവരും. അവസാന അവസരമെന്ന നിലയിൽ ഇവർക്ക് ഒരുതവണ കൂടി സമൻസ് അയക്കാൻ കോടതി അനുമതി നൽകിയിരുന്നു. എന്നാൽ, ലീഗിെൻറ രാഷ്ട്രീയസ്വാധീനത്തെതുടർന്ന് സമൻസ് നൽകി ഇവരെ തെളിവെടുപ്പിന് എത്തിക്കാനുള്ള സാധ്യത വളരെക്കുറവാണെന്നാണ് അപേക്ഷയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.