തിരുവനന്തപുരം: എൻ.സി.പി വിട്ട മാണി സി. കാപ്പൻ വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരം. കേരള ഡെമോക്രാറ്റിക് പാർട്ടി എന്ന പേരിൽ സംസ്ഥാന പാർട്ടി ആയാണ് അംഗീകാരം നൽകിയത്.
നാഷണൽ കോൺഗ്രസ് കേരള എന്ന പേരാണ് ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ ഈ പേരിന് നിലവിലെ ചില പാർട്ടികളുടെ പേരുമായി സാമ്യമുണ്ടെന്ന് വിലയിരുത്തുകയും ചിലർ പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് ഇപ്പോഴത്തെ പേര് കമ്മീഷൻ അംഗീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.