കോട്ടയം: രണ്ടില ചിഹ്നം കേരള കോൺഗ്രസ്-എം ജോസ് കെ. മാണി വിഭാഗത്തിനെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. ജോസഫ് വിഭാഗത്തിെൻറ അവകാശവാദം തള്ളി ഒരു കമീഷൻ അംഗത്തിെൻറ വിയോജിപ്പോടെയാണ് ഉത്തരവ്. തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ ജോസ് കെ. മാണി വിഭാഗമാവും കേരള കോൺഗ്രസ്-എം.
ഇനി ജോസ് പക്ഷം ഇല്ലെന്നും ഒൗദ്യോഗികമായി ഒരു കേരള കോൺഗ്രസ് മാത്രമാകും ഉണ്ടാവുകയെന്നും പാർട്ടി ചെയർമാൻ ജോസ്കെ. മാണി എം.പി അറിയിച്ചു.
അതേസമയം, ഉത്തരവിനെതിരെ നിയമവിദഗ്ധരുമായി കൂടിയാേലാചിച്ച് ഡൽഹി ഹൈകോടതിയെ സമീപിക്കുമെന്ന് പി.ജെ. ജോസഫ് പറഞ്ഞു.
പാർട്ടി വ്യക്തമായ രാഷ്്ട്രീയ നിലപാട് ഉടൻ സ്വീകരിക്കുമെന്നും മറ്റൊരു രീതിയിൽ പ്രവർത്തിക്കുന്നവർെക്കതിരെ നടപടി സ്വീകരിക്കുമെന്നും കമീഷൻ തീരുമാനം അറിയിക്കാൻ നടത്തിയ വാർത്തസമ്മേളനത്തിൽ ജോസ് കെ. മാണി പറഞ്ഞു. അവിശ്വാസ പ്രമേയത്തിൽ വിപ്പ് ലംഘിച്ചവർക്കെതിരെ നടപടികളുമായി മുന്നോട്ടുപോകും. അവരെ അയോഗ്യരാക്കുന്നതും പരിഗണനയിലാണ്. അദ്ദേഹം പറഞ്ഞു.
ജോസ് വിഭാഗം സന്തോഷിക്കേണ്ടെന്നും ആഹ്ലാദം കരച്ചിലാകാൻ അധിക സമയം വേണ്ടെന്നും പി.ജെ. ജോസഫ് പറഞ്ഞു.തെരഞ്ഞെടുപ്പ് കമീഷൻ വിധി നിയമപരമല്ല. മൂന്ന് കോടതിവിധികളാണ് ജോസ് കെ. മാണിയുടെ നിലപാടിനെതിരെ നിലവിലുള്ളത്. അവ പരിഗണിച്ചില്ല. കമീഷൻ തീരുമാനത്തിനെതിരെ ഇതിലെ ഒരംഗം തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയതും വ്യക്തമായ സൂചനയാണ്. വിധിയെ നിയമപരമായും രാഷ്ട്രീയമായും നേരിടും.ജോസഫ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് രാഷ്ട്രീയ നിലപാട് –ജോസ് കെ. മാണി
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് കേരള കോൺഗ്രസ്-എം രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്ന് ചെയർമാൻ ജോസ് കെ. മാണി. വരുംനാളുകളിൽ പല രാഷ്ട്രീയ മാറ്റങ്ങളും പ്രതീക്ഷിക്കാം. അവിശ്വാസ വോട്ടെടുപ്പിൽ വിപ്പ് ലംഘിച്ച എം.എൽ.എമാർക്കെതിരെയും നടപടി ഉണ്ടാകും.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ വിധിയിലൂടെ രണ്ടില ചിഹ്നത്തിനും കേരള കോണ്‍ഗ്രസ്-എം എന്ന രാഷ്്ട്രീയ പാർട്ടിക്കും ലഭിച്ചത് വലിയ അംഗീകാരമാണ്. കേരള കോൺഗ്രസിെൻറ യഥാര്‍ഥ അവകാശി തങ്ങളാണെന്നും തെരഞ്ഞെടുപ്പ് കമീഷന് പ്രഖ്യാപിച്ചു.
കേരള രാഷ്ട്രീയത്തിൽ ഇനി ഒരേ ഒരു കേരള കോൺഗ്രസേയുള്ളൂ. അത് രണ്ടിലയാണെന്നും വിധി അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.എം. മാണിയുടെ വേര്‍പാടിനുശേഷം പ്രസ്ഥാനത്തെ ശിഥിലമാക്കാന്‍ അച്ചാരം വാങ്ങിയവരുടെ രാഷ്ട്രീയ ഗൂഢാലോചനയും തകർന്നു. അധിക്ഷേപിച്ചവരോടും വേട്ടയാടിയവരോടും പരാതിയില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.