മുഖ്യമന്ത്രിയുടെ പരിപാടിക്ക് തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതിയില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിന് അനുമതി നിഷേധിച്ച്‌ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ. സെക്രട്ടേറി യറ്റിന് മുന്നിൽ കണ്‍സ്യൂമര്‍ഫെഡി​​െൻറ സ്​റ്റുഡൻസ് മാര്‍ക്കറ്റി​​െൻറ സംസ്ഥാനതല ഉദ്ഘാടനത്തിനാണ് മുഖ്യമന്ത് രി പിണറായി വിജയന് ടീക്കാറാം മീണ അനുമതി നിഷേധിച്ചത്.

തിങ്കളാഴ്ച വൈകിട്ടാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെയാണ് അധ്യക്ഷനായി നിശ്ചയിച്ചിരുന്നത്. അനുമതിക്ക‌് അപേക്ഷിച്ചത‌് ചട്ടപ്രകാരമല്ലെന്ന‌ും തെരഞ്ഞെടുപ്പ‌് പെരുമാറ്റച്ചട്ടത്തിൽ ഇളവ‌് നൽകാനാകില്ലെന്നും ചൂട്ടിക്കാട്ടിയാണ‌് അനുമതി നിഷേധിച്ചത‌്. ഇതിനെതുടർന്ന‌് മുഖ്യമന്ത്രിയും സഹകരണമന്ത്രിയും പരിപാടിയിൽ പങ്കെടുത്തില്ല.

മേയ് ആറുമുതല്‍ ജൂണ്‍ 30 വരെ സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട 600 കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്കായി പ്രത്യേക മാര്‍ക്കറ്റ് തുറക്കുന്ന പദ്ധതിയായിരുന്നു ഇത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പരിപാടിക്ക്​ അനുമതി ആവശ്യപ്പെട്ട്​ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ്​ കമീഷനെ സമീപിച്ചിരുന്നു. അനുമതി നിഷേധിച്ച്​ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ കത്ത്​ നൽകുകയായിരുന്നു.

Tags:    
News Summary - Election Commission not permission Kerala CM Programme -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.