തിരുവനന്തപുരം: നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലും സ്ഥാനാ ർഥികെള 25ഒാടെ പ്രഖ്യാപിക്കാൻ മൂന്നു മുന്നണികളും. സ്ഥാനാർഥികളിൽ ധാരണയുണ്ടാക്കാനു ള്ള ആലോചന സി.പി.എം, കോൺഗ്രസ്, ബി.ജെ.പി, മുസ്ലിം ലീഗ്, ബി.ഡി.ജെ.എസ് പാർട്ടികളിൽ സജീവ മാണ്. സി.പി.എം സെക്രേട്ടറിയറ്റ് ചൊവ്വാഴ്ച ചേരും. മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ല കമ്മ ിറ്റി സെക്രട്ടറിമാർ അവിടങ്ങളിലെ സംസ്ഥാന സമിതി അംഗങ്ങളുടെ നിർദേശം അടങ്ങിയ പട്ടി ക അന്ന് സെക്രേട്ടറിയറ്റിന് നൽകും. സെക്രേട്ടറിയറ്റ് നിർദേശം 25ന് ചേരുന്ന ജില്ല സെ ക്രേട്ടറിയറ്റുകളിലും തുടർന്ന് മണ്ഡലം കമ്മിറ്റിയിലും റിപ്പോർട്ട് ചെയ്യും.
കോ ൺഗ്രസും 25ഒാടെ പട്ടികക്ക് അന്തിമ രൂപം നൽകും. ലോക്സഭ തെരഞ്ഞെടുപ്പിനു പിന്നാലെ അഞ്ചു മണ്ഡലങ്ങളിലും ചുമതലക്കാരെ നിശ്ചയിച്ച കോൺഗ്രസ് നേരത്തേ തയാറെടുപ്പ് ആരംഭിച്ച ിരുന്നു. ഇവർ പ്രവർത്തനം ആരംഭിച്ചിട്ട് ഒരു മാസമായി. എം.പിമാർക്കാണ് മുഖ്യചുമതല. കെ.വി. തോമസ്, പി.ടി. തോമസ് (അരൂർ), അടൂർ പ്രകാശ് (കോന്നി), കെ. മുരളീധരൻ, വി.എസ്. ശിവകുമാർ (വട്ടിയൂർക്കാവ്), ഹൈബി ഇൗഡൻ, വി.ഡി. സതീശൻ (എറണാകുളം), രാജ്മോഹൻ ഉണ്ണിത്താൻ, കെ.പി. കുഞ്ഞിക്കണ്ണൻ (മഞ്ചേശ്വരം) എന്നിവരെയാണ് ചുമതല ഏൽപിച്ചത്. കോൺഗ്രസ് നേതൃ, ഗ്രൂപ് തലങ്ങളിൽ കൂടിയാലോചന തുടരുകയാണ്.
ബി.ജെ.പിക്ക്, സ്ഥാനാർഥി നിർണയം ഉൾപ്പെടെ ചർച്ചചെയ്യാൻ ചേർന്ന ഞായറാഴ്ചത്തെ കോർ കമ്മിറ്റിയിൽ ധാരണയിലെത്താൻ കഴിഞ്ഞില്ല. ആർ.എസ്.എസ് സംസ്ഥാന നേതൃത്വവും ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനിക്കാൻ ധാരണയിലെത്തി കമ്മിറ്റി പിരിയുകയായിരുന്നു.
കോൺഗ്രസിൽ തർക്കം; ബി.ജെ.പിയിൽ ആശയക്കുഴപ്പം
25നകം സ്ഥാനാർഥികളെ തീരുമാനിക്കണമെന്ന് ധാരണയിലെത്തിയിട്ടുണ്ടെങ്കിലും സീറ്റ് മോഹികൾ കോൺഗ്രസിനു തലവേദന സൃഷ്ടിക്കുന്നു. മഞ്ചേശ്വരമൊഴികെ നാലും കോൺഗ്രസിെൻറ സിറ്റിങ് സീറ്റുകളാണ്. അരൂർ ഒഴികെ എല്ലായിടത്തും തർക്കമുണ്ട്. മഞ്ചേശ്വരത്ത് ലീഗിലാണ് തർക്കം. അരൂരിൽ ഷാനിമോൾക്കാണ് മുൻഗണന. വട്ടിയൂർക്കാവിൽ പത്മജയുടെ പേര് ഉയർെന്നങ്കിലും അവർ വിസമ്മതമറിയിച്ചു. കെ. മുരളീധരനും വിയോജിച്ചിരുന്നു. മുൻ എം.എൽ.എമാരായ മോഹൻകുമാർ, പി.സി. വിഷ്ണുനാഥ്, മുൻ എം.പി. എൻ. പീതാംബരക്കുറുപ്പ്, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ എന്നിവരുടെ പേരുകൾ ഉയരുന്നുണ്ട്. ചില യുവ നേതാക്കളുടെ പേരും സജീവമാണ്.
കോന്നിയിൽ സിറ്റിങ് എം.എൽ.എയായിരുന്ന അടൂർ പ്രകാശ് പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോബിൻ പീറ്ററിെൻറ പേരാണ് നിർദേശിച്ചത്. അതേസമയം, ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ്, മുൻ ഡി.സി.സി പ്രസിഡൻറ് പി. മോഹൻരാജ്, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു എന്നിവർ രംഗത്തുണ്ട്.
എറണാകുളത്ത് ഡെപ്യൂട്ടി മേയർ ടി.െജ. വിനോദ്, മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്, മുൻ എം.എൽ.എ ഡൊമിനിക് പ്രസേൻറഷൻ, മുൻ മേയർ ടോണി ചമ്മണി എന്നിവരുണ്ട്.മഞ്ചേശ്വരത്ത് മണ്ഡലത്തിലെ നേതാക്കളെ പരിഗണിക്കണമെന്നാണ് ഒരു വിഭാഗത്തിെൻറ ആവശ്യം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ.എം. അശ്റഫിെൻറ പേരാണ് ഇവർ ഉയർത്തുന്നത്. അതേസമയം, ജില്ല ലീഗ് പ്രസിഡൻറ് ഖമറുദ്ദീെൻറ പേരാണ് ഒരു വിഭാഗം മുന്നോട്ടുവെക്കുന്നത്.
ബി.ജെ.പിയിലാകെട്ട പ്രധാനമായും ശ്രദ്ധയൂന്നുന്ന വട്ടിയൂർക്കാവിനെ ചൊല്ലിയാണ് നേതൃത്വം ഉഴലുന്നത്. മുൻ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ താനില്ലെന്ന് പറഞ്ഞെങ്കിലും സമ്മർദമുണ്ട്. സംഘ്പരിവാർ നേതൃത്വവും കുമ്മനത്തിെൻറ പേര് പറയുന്നില്ല. വി.വി. രാജേഷിനോടാണ് ആർ.എസ്.എസ് പ്രാദേശിക നേതൃത്വത്തിന് താൽപര്യം. ജില്ല പ്രസിഡൻറ് എസ്. സുരേഷിനും താൽപര്യമുണ്ടെങ്കിലും ആർ.എസ്.എസ് പിന്തുണയില്ലാത്തതിനാൽ പരസ്യമായി രംഗത്തില്ല.
കോന്നിയിൽ കെ. സുരേന്ദ്രൻ ഇല്ലെന്ന് വ്യക്തമാക്കിയതോടെ മുൻ ഡി.ജി.പി ടി.പി. സെൻകുമാറിെൻറ പേരാണ് പരിഗണനയിൽ. പക്ഷേ, അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ലയിലെ ഒരു മണ്ഡലത്തിലാണ് താൽപര്യമെന്ന് അദ്ദേഹം നേതാക്കളെ അറിയിച്ചു. മഞ്ചേശ്വരത്ത് ജില്ല പഞ്ചായത്ത് അംഗം അഡ്വ. ശ്രീകാന്ത്, സംസ്ഥാന സമിതി അംഗം ബാലകൃഷ്ണ ഷെട്ടി എന്നിവരുടെ പേരുകളാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.