കൊച്ചി: തൊട്ടതും പിടിച്ചതുമെല്ലാം ട്രോളാകുന്ന കാലത്ത്, ട്രോളുകളില്ലാതെ തെരഞ്ഞെടുപ്പാഘോഷവും പൂർത്തിയാകില്ല. മുന്നണികളുടെ തോൽവിയും ജയവും വോട്ടെണ്ണലിലെ കൗതുകങ്ങളും വിചിത്രഫലങ്ങളുമെല്ലാം ട്രോളന്മാർ ഏറ്റെടുത്തതോടെ വിജയാഹ്ലാദപ്രകടനങ്ങൾക്കൊപ്പം സമാന്തരമായി സൈബർ ലോകത്ത് ട്രോളാഘോഷവും നിറഞ്ഞു.
കേരളത്തെ കീഴ്മേൽ മറിക്കുമെന്നതുപോലുള്ള വാഗ്ദാനങ്ങളുമായി വന്നവരുടെ അടിതെറ്റലാണ് ട്രോളുകളിലേറെയും. ബി.ജെ.പിയുടെ വമ്പൻ അവകാശവാദങ്ങളൊന്നും ഫലത്തിൽ പ്രതിഫലിക്കാതിരുന്നപ്പോൾ, ട്രോളന്മാർക്ക് ചാകരയായി.
തൃശൂർ കോർപറേഷനിൽ മത്സരിച്ച് തോറ്റ ബി. ഗോപാലകൃഷ്ണനായിരുന്നു മുഖ്യഇര. താൻ ഇപ്പോഴും തോറ്റിട്ടില്ലെന്ന അദ്ദേഹത്തിെൻറ പ്രഖ്യാപനം കേട്ട് സമാന സാഹചര്യത്തിലൂടെ കടന്നുപോയ ഡോണൾഡ് ട്രംപ് വാ പൊളിച്ച് നോക്കിനിൽക്കുന്ന രംഗം ട്രോളായി മാറി.
പാലക്കാട് കേരളത്തിെൻറ ഗുജറാത്തെന്ന സന്ദീപ് വാര്യരുടെ പ്രഖ്യാപനം കേട്ട് മറ്റു ജില്ലകളെല്ലാം േചർന്ന് പാലക്കാടിെന കളിയാക്കുന്നതും തെരഞ്ഞെടുപ്പ് കഴിഞ്ഞ് പോവുന്ന അയ്യപ്പനെ ബി.ജെ.പി നേതാക്കളും അണികളും സങ്കടത്തോടെ യാത്രയാക്കുന്നതും അടുത്തത് കേരളമെന്ന കെ. സുേരന്ദ്രെൻറ രണ്ടുവർഷം മുമ്പത്തെ ഫേസ്ബുക്ക് പോസ്റ്റുമെല്ലാം ട്രോളുകളിൽ നിറഞ്ഞു.
യു.ഡി.എഫിെൻറ കനത്ത തോൽവിെയയും ട്രോളന്മാർ സരസമായി അവലോകനം ചെയ്യുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉസ്മാനോട് ഒരു വിസ കിട്ടുമോയെന്ന് ഫോണിൽ ചോദിക്കുന്നതും യു.ഡി.എഫായി സുരാജ് വെഞ്ഞാറമൂടിെൻറ കഥാപാത്രം ആശുപത്രിയിൽ ഫുൾബോഡി പ്ലാസ്റ്ററിൽ കിടക്കുമ്പോൾ നല്ല പരിക്കുണ്ട്, സർജറി വേണ്ടിവരുമെന്ന് നഴ്സ് പറയുന്നതുമെല്ലാം കോൺഗ്രസിെൻറ പരാജയത്തെ പരിഹസിക്കുന്നതായി.
കൊടുവള്ളിയിൽ കാരാട്ട് ഫൈസൽ ജയിച്ചപ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് പൂജ്യം വോട്ട് കിട്ടിയതിനെയും ട്രോളന്മാർ ആഘോഷമാക്കി. തെരഞ്ഞെടുപ്പാഘോഷം അതിരുകടക്കുമ്പോൾ ജനം മറന്നുപോകുന്ന കോവിഡ് വർധനവിനെക്കുറിച്ച് ഓർമിപ്പിക്കാനും ട്രോളന്മാർ മറന്നിട്ടില്ല.
ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പൊട്ടിച്ചുവിട്ട, തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പൊട്ടിച്ചുവിട്ട ൈസക്കോ മലയാളി വോട്ടർമാെരക്കുറിച്ചും ട്രോളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.