അ​ന്ത​ർ​ധാ​ര​യി​ൽ അ​ടി​തെ​റ്റി; ഇ​ട​ത്​ ഇ​ട​റി​വീ​ണു

ഇ​ട​തി​​െൻറ കോ​ട്ട​യെ​ന്ന്​ പേ​രു​കേ​ട്ട കാ​സ​ർ​കോ​ട്​ മ​ണ്ഡ​ല​ത്തി​ൽ അ​ടി​തെ​റ്റി​ച്ച​ത്​ അ​ടി​യൊ​ഴു ​ക്കു​ക​ൾ. ന്യൂ​ന​പ​ക്ഷ ഏ​കീ​ക​ര​ണ​ം ഇ​ട​തു വി​രു​ദ്ധ അ​ന്ത​ർ​ധാ​ര സ​ജീ​വ​മാ​ക്കി. ഇ​ട​ത്​ സി​റ്റി​ങ്​​ സീ​ റ്റാ​യ ഉ​ദു​മ, ഇ​ര​ട്ട​ക്കൊ​ല​യി​ൽ യു.​ഡി.​എ​ഫ്​ പ​ക്ഷ​ത്തേ​ക്ക്​ ചാ​ഞ്ഞു. ക​ല്യാ​ശ്ശേ​രി​യി​ലും തൃ​ക്ക​രി ​പ്പൂ​രി​ലും ഇ​ട​തു​​വോ​ട്ടി​ൽ വ​ൻ ഇ​ടി​വു​ണ്ടാ​യി. കാ​സ​ർ​കോ​ട്, മ​ഞ്ചേ​ശ്വ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ യു. ​ഡി.​എ​ഫി​ന്​ ല​ഭി​ക്കു​ന്ന മേ​ധാ​വി​ത്വ​ത്തെ പ​യ്യ​ന്നൂ​ർ, ക​ല്യാ​ശ്ശേ​രി മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടു​കൊ ​ണ്ട്​ നേ​രി​ട്ട്, കാ​ഞ്ഞ​ങ്ങാ​ട്,​ തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​െ​ല ഭൂ​രി​പ​ക്ഷം​കൊ​ണ്ട്​ വി​ജ​യി​ക്കു ​ക​െ​യ​ന്ന പ​തി​വ്​ ക​ണ​ക്കു​ക​ൾ പാ​ളി. കാ​ഞ്ഞ​ങ്ങാ​ട്, തൃ​ക്ക​രി​പ്പൂ​ർ, ക​ല്യാ​ശ്ശേ​രി എ​ന്നി​ങ്ങ​നെ ഇ​ട​ തു കോ​ട്ട​ക​ളി​ലെ ക​രു​ത​ൽ വോ​ട്ടും ചോ​ർ​ന്നു. ഏ​ഴു മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി സി.​പി.​എം ഉ​റ​പ്പി​ച്ച വോ​ട്ടു ​ക​ണ​ക്കും തെ​റ്റി. ഏ​രി​യ സെ​ക്ര​ട്ട​റി​യു​ൾ​െ​പ്പ​ടെ പ്ര​തി​ക​ളാ​യ ഇ​ര​ട്ട​ക്കൊ​ല കേ​സ്​ സി.​പി.​എ​മ്മി ​നെ ഉ​ല​ച്ചു. 10,000ത്തോ​ളം വോ​ട്ടി​​െൻറ മു​ൻ​തൂ​ക്ക​മാ​ണ്​ ഉ​ദു​മ​യി​ൽ. ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി​ക്ക്​ ആ​നു​ പാ​തി​ക​മാ​യി ല​ഭി​ക്കേ​ണ്ട വോ​ട്ടു​ക​ൾ ല​ഭി​ച്ചു​മി​ല്ല.

രാജ്​മോഹൻ ഉണ്ണിത്താൻ; രാശി തെളിഞ്ഞത്​ ക ാസർകോട്ട്​​
കാസർകോട്​: നാവുകൊണ്ടുമാത്രം കോൺഗ്രസിൽ പിടിച്ചുനിന്ന രാജ്​മോഹൻ ഉണ്ണിത്താനെ ​പാർട്ടി അഴിച്ചുവിട്ടത്​ കൊമ്പന്മാരെ തളച്ചിടാനായിരുന്നു. തലശ്ശേരിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ ണനെയും കുണ്ടറയിൽ സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം എം.എ. ബേബിയെയുമായിരുന്നു നേരിട്ടത്​. രണ്ടിടത്തും തറപറ്റി. പാർ ട്ടിക്കുള്ളിൽതന്നെ നേതാക്കൾക്കെതിരെ വാക്കുകൾകൊണ്ട്​ വെടിയുണ്ടതീർത്ത രാജ്മോഹൻ എന്നിട്ടും വക്താവായി തുടർ ന്നു. വിവാദങ്ങളുടെ തോഴനായിരുന്നിട്ടും ​ഇരയാകാൻ ഒരു സീറ്റ്​ നൽകിവരുകയായിരുന്നു. അങ്ങനെ തന്നെയായിരുന്നു കാസർ കോ​ട്ടേക്ക്​ എത്തിയത്​.

എത്തിയ അന്നുമുതൽ വിവാദമായിരുന്നു. ഭക്ഷണം നൽകാത്തതിനെക്കുറിച്ച്​ തുറന്നടിച്ച്​ രാജ്​മോഹൻ യു.ഡി.എഫ്​ ക്യാമ്പിൽ അപ്രീതി പരത്തി. പിന്നാലെ കുറിയും വിവാദമായി. ജില്ല കോൺഗ്രസ്​ കമ്മിറ്റി ചേരിതി രിഞ്ഞു. പാർട്ടി ഒറ്റക്കെട്ടായി രാജ്​മോഹനുവേണ്ടി അനങ്ങിയില്ല. പലയിടത്തും​ കോൺഗ്രസ്​ നേതാക്കൾ ഇല്ലായിരുന്ന ു. ഏറ്റവും ഒടുവിൽ എട്ടുലക്ഷം രൂപ കാണാതായി​ എന്ന പരാതിയും നാണക്കേടുണ്ടാക്കി.
അറിയപ്പെടാത്ത നേതാക്കളുടെ ​പൈ ലറ്റ്​ വാഹനങ്ങൾക്ക്​ പിന്നാലെയെത്തിയ രാജ്​മോഹന്​ ആകെയുണ്ടായിരുന്ന തുറുപ്പുചീട്ട്​ അഭിനയിച്ച 20 സിനിമകളും ച ാനൽ ചർച്ചയി​െല തിളക്കവും. 72,000 വോട്ടി​​െൻറ ലീഡ്​ എൽ.ഡി.എഫിനുള്ള മണ്ഡലത്തിൽ യു.ഡി.എഫ്​ വിജയിക്കുമെന്ന്​ അവരും പ് രതീക്ഷിച്ചില്ല. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്​ ഉണ്ണിത്താൻ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചതോടെ കേരളരാഷ്​ട്രീയത് തിലും​ കോൺഗ്രസ്​​ രാഷ്​ട്രീയത്തിലും അദ്ദേഹത്തി​​െൻറ രാശി തെളിയുകയാണ്​.


അടർന്നുവീണത്​ സി.പി.എമ്മി​​െൻറ അടിവേരുകൾ -രാജ്​മോഹൻ ഉണ്ണിത്താൻ
കാഞ്ഞങ്ങാട്​: ത​​െൻറ തെരഞ്ഞെടുപ്പ്​ വിജയത്തിലൂടെ സി.പി.എമ്മി​​െൻറ അടിവേരുകൾ അടർന്നുവീണിരിക്കുകയാ​െണന്ന്​ ​എം.പിയായി തെരഞ്ഞെടുക്കപ്പെട്ട രാജ്​മോഹൻ ഉണ്ണിത്താൻ. മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയം ഇവിടത്തെ വോട്ടർമാർക്ക്​ സമർപ്പിക്കുകയാണ്​. കല്യോ​െട്ട കൃപേഷി​​െൻറയും ശരത്​ലാലി​​െൻറയും കൊലപാതകവും ത​​െൻറ വിജയത്തിന്​ കാരണമായിട്ടുണ്ട്​. ഒരു പഞ്ചായത്ത്​ മെംബർ പോലും ആകാത്ത തന്നെ പാർലമ​െൻറ്​ മെംബർ ആക്കിയതിൽ വോട്ടർമാരോട്​ കടപ്പാടുണ്ട്​.
പാർട്ടി തീരുമാനം ധിക്കരിച്ച്​ സി.പി.എമ്മുകാർപോലും വോട്ട്​ നൽകിയിട്ടുണ്ട്​.

തൃക്കരിപ്പൂരിലെ സഖാക്കൾ സഹായിച്ചിട്ടുണ്ട്​​. അവരോടൊക്കെ നന്ദിയുണ്ട്​. പ്രതീക്ഷിച്ച ഭൂരിപക്ഷം കിട്ടാത്തതിനുകാരണം സി.പി.എമ്മി​​െൻറ കള്ളവോട്ടാണ്​. ആവനാഴിയിലെ എല്ലാ ആയുധങ്ങളും ഉപയോഗിച്ചാണ്​ സി.പി.എം തനിക്കെതിരെ പ്രവർത്തിച്ചത്​. അതൊന്നും നടക്കാതെ വന്നപ്പോഴാണ്​ കള്ളവോട്ട്​ ചെയ്​തത്​. അല്ലെങ്കിൽ ഭൂരിപക്ഷം ലക്ഷം കവിയുമായിരുന്നു. ന്യൂനപക്ഷങ്ങൾ ഒറ്റക്കെട്ടായി തനിക്കൊപ്പം നിന്നു. മുസ്​ലിം ലീഗ്​ അവരുടെ സ്​ഥാനാർഥിയായി കണ്ടാണ്​ പ്രവർത്തിച്ചത്​. അയ്യപ്പ വിശ്വാസികളുടെ കോപവും എൽ.ഡി.എഫി​​െൻറ പരാജയത്തിന്​ കാരണമായിട്ടുണ്ട്​. പിണറായി വിജയന്​ അയ്യപ്പൻ നൽകിയ പണിയാണ്​ തെരഞ്ഞെടുപ്പിലെ തോൽവിയെന്നും ഉണ്ണിത്താൻ പറഞ്ഞു.


കൊലപാതക രാഷ്​ട്രീയം എൽ.ഡി.എഫിന്​ ഉത്തരമലബാറിൽ തിരിച്ചടിയായി
കണ്ണൂർ: ലോക്​സഭ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചതുമുതൽ എൽ.ഡി.എഫിനെതിരെ യു.ഡി.എഫി​​െൻറ പ്രധാന പ്രചാരണായുധമായിരുന്നു സി.പി.​എമ്മി​​െൻറ കൊലപാതക രാഷ്​ട്രീയം. കൊലപാതക രാഷ്​ട്രീയത്തിന്​ അറുതിവരുത്തണമെന്ന പൊതുസമൂഹത്തി​​െൻറ ആഗ്രഹം വെളിവാക്കുംവിധത്തിലായിരുന്നു സി.പി.എമ്മി​​െൻറ ഉരുക്കുകോട്ടയായ കാസർകോട്​ പോലും ഇടതുപക്ഷത്തിന്​ തിരിച്ചടിയേറ്റത്​. കൊലപാതക രാഷ്​ട്രീയത്തി​​െൻറ വക്താവായി കോൺഗ്രസ്​ ഉയർത്തിക്കാട്ടിയ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കൂടിയായിരുന്ന പി. ജയരാജ​​െൻറ പരാജയവും സി.പി.എമ്മിനേറ്റ കനത്ത തിരിച്ചടിയായി.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഏഴിൽ നാലു​ മണ്ഡലങ്ങളിലും വിജയിച്ച കണ്ണൂരിലേറ്റ വൻ തിരിച്ചടി സി.പി.എമ്മി​​െൻറ കൊലപാതകരാഷ്​ട്രീയത്തിന്​ പൊതുജനം നൽകിയ മറുപടിയാണെന്നാണ്​ കോൺ​ഗ്രസും യു.ഡി.എഫും ഒരു​പോലെ വ്യക്തമാക്കുന്നത്​. മട്ടന്നൂരിലെ യൂത്ത്​ കോൺഗ്രസ്​ നേതാവ്​ ഷുഹൈബ്​ തെരഞ്ഞെടുപ്പ്​ പ്രഖ്യാപനത്തിന്​ ഒരു വർഷം മുമ്പ്​ കണ്ണൂരിൽ കൊലചെയ്യപ്പെട്ടതിന്​ ശേഷമുണ്ടായ സംഭവവികാസങ്ങളാണ്​​ ജില്ലയിൽ യു.ഡി.എഫി​​െൻറയും കോൺഗ്രസി​​​െൻറയും സുധാകര​​െൻറയും തിരിച്ചുവരവിന്​​ ​വഴിയൊരുങ്ങിയത്​. ഷുഹൈബി​​െൻറ കൊലപാതകത്തിൽ ഗൂഢാലോചന ഉൾ​െപ്പടെയുള്ളവ അന്വേഷണപരിധിയിൽ കൊണ്ടുവരുക, അന്വേഷണം സി.ബി.​െഎക്ക്​ വിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്​ കെ. സുധാകര​​െൻറ നേതൃത്വത്തിൽ കണ്ണൂരിൽ നടന്ന നിരാഹാരസമരം ജനശ്രദ്ധയാകർഷിച്ചിരുന്നു. സി.പി.എമ്മി​​െൻറ കൊലപാതക രാഷ്​ട്രീയത്തിന്​ ഷുഹൈബി​​െൻറ ചോരയോടെ അവസാനം കാണണമെന്നായിരുന്നു കോൺഗ്രസ്​ ഉന്നയിച്ച പ്രധാന മു​ദ്രാവാക്യം.

എന്നാൽ, തെരഞ്ഞെടുപ്പ്​ പ്രഖ്യാപിക്കുന്നതിന്​ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ കാസർകോട്​ ജില്ലയിലെ ഉദുമ മണ്ഡലത്തിലുൾപ്പെടുന്ന കല്യോ​െട്ട യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരായ കൃപേഷി​​െൻറയും ശരത്​ലാലി​​െൻറയും കൊലപാതകം എൽ.ഡി.എഫിനേറ്റ കനത്ത തിരിച്ചടിക്ക്​ പ്രധാന കാരണമായി. കല്യോട്​​ ഉ​ൾപ്പെടുന്ന ഉദുമ മണ്ഡലത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ മേൽക്കൈ മറികടന്ന്​ 10,000 വോട്ടി​​െൻറ ഭൂരിപക്ഷമാണ്​ ഉണ്ണിത്താന്​ ലഭിച്ചത്​. തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ച്​ സ്ഥാനാർഥിയെ നിർണയിച്ചതോടെ കാസർകോട്​ മണ്ഡലത്തിൽ രാജ്​മോഹൻ ഉണ്ണിത്താൻ പ്രചാരണമാരംഭിച്ചതും കല്യോ​െട്ട വീട്ടമ്മമാരുടെ അനുഗ്രഹം വാങ്ങിക്കൊണ്ടായിരുന്നു. കൃ​േപഷിനും ശരത്​ലാലിനും അന്തിമോപചാരമർപ്പിക്കാൻ കുഴിമാടത്തിലെത്തിയ രാജ്​മോഹൻ ഉണ്ണിത്താന്​ കല്യോെട്ട കോൺഗ്രസ്​ പ്രവർത്തകരായ വീട്ടമ്മമാർ കെട്ടിവെക്കാനുള്ള കാശും വിജയാശംസയും നേർന്നാണ്​ തെരഞ്ഞെടുപ്പ്​ ഗോദയിലേക്ക്​ യാത്രയാക്കിയത്​.

കല്യാശ്ശേരിയും സി.പി.എമ്മിനെ തുണച്ചില്ല
പഴയങ്ങാടി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ടി.വി. രാജേഷിനു ഭൂരിപക്ഷത്തിൽ രണ്ടാം സ്ഥാനത്തി​​െൻറ റെക്കോഡ്​ നൽകുകയും ഏറ്റവും കൂടുതൽ നേടിയ വോട്ട്​ കണക്കിൽ ഒന്നാംസ്ഥാന റെ​േക്കാഡുമിട്ട നിയമസഭ മണ്ഡലമായ കല്യാശ്ശേരിയും യു.ഡി.എഫ് തരംഗത്തിൽ സി.പി.എമ്മിനു തുണയായില്ല. കാസർകോട്​ ലോക്സഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്​ഥാനാർഥികൾ അവരുടെ സ്വാധീന മണ്ഡലങ്ങളിൽ നിന്ന് നേടുന്ന ഭൂരിപക്ഷത്തെ അട്ടിമറിച്ച് എൽ.ഡി.എഫിന് ഭൂരിപക്ഷം ചാർത്തിക്കൊടുക്കുന്നതാണ് കല്യാശ്ശേരിയെങ്കിൽ ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് 13,694 വോട്ടി​​െൻറ ഭൂരിപക്ഷം മാത്രമാണ് കല്യാശ്ശേരി നൽകിയത്. 73,542 വോട്ടുകൾ ഇടതു സ്ഥാനാർഥി സതീഷ് ചന്ദ്രൻ പെട്ടിയിലാക്കിയപ്പോൾ 59,848 വോട്ട് രാജ്മോഹൻ ഉണ്ണിത്താൻ നേടി. ബി.ജെ.പിയിലെ രവീശതന്ത്രി കുണ്ടാറിന് ലഭിച്ചത് 9854 വോട്ടാണ്.

2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ടി.വി. രാജേഷ് എം.എൽ.എ 82,289 വോട്ട് നേടിയപ്പോൾ എതിർ സ്ഥാനാർഥി യു.ഡി.എഫിലെ അമൃത രാമകൃഷണന് 40,115 വോട്ടായിരുന്നു ലഭിച്ചത്. 42,174 വോട്ടി​​െൻറ ഭൂരിപക്ഷമാണ് കല്യാശ്ശേരി അന്ന് എൽ.ഡി.എഫിന് നൽകിയത്. 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ പി. കരുണാകരന് 71,205 വോട്ടും യു.ഡി.എഫിലെ ടി. സിദ്ദീഖിന് 48,423 വോട്ടുമാണ് ഈ മണ്ഡലം നൽകിയത്. 22,782 വോട്ടി​​െൻറ ഭൂരിപക്ഷം അന്ന്​ എൽ.ഡി.എഫിനു നൽകിയ മണ്ഡലത്തിൽ ഇക്കുറി 59,848 വോട്ട് നേടിയ രാജ്മോഹൻ ഉണ്ണിത്താന്, 2014ലെ എൽ.ഡി.എഫി​​െൻറ 22,782​െൻറ ഭൂരിപക്ഷം 13,694ലേക്ക് പിടിച്ചിറക്കാനായി. 10,758 വോട്ടുകൾ കഴിഞ്ഞ പാർലമ​െൻറ് തെരഞ്ഞെടുപ്പിൽ നേടിയ ബി.ജെ.പിക്ക് ഇപ്രാവശ്യം ലഭിച്ചത് 9854 വോട്ടാണ്. സംസ്ഥാനത്ത് ആഞ്ഞടിച്ച യു.ഡി.എഫ് തരംഗം കല്യാശ്ശേരിയെയും കുടഞ്ഞത് ഇടതുകേന്ദ്രങ്ങളെ ഞെട്ടിക്കുകയായിരുന്നു.


കാസർകോട് പാർലമ​െൻറ്​ മണ്ഡലം മുപ്പത്തഞ്ച് വർഷത്തിനുശേഷം അട്ടിമറിജയം;
കാസർകോട്: മുപ്പത്തഞ്ച് വർഷത്തിനുശേഷം കാസർകോട് മണ്ഡലം ഇടതുപക്ഷത്തിൽനിന്ന് തിരിച്ചുപിടിച്ച് അട്ടിമറിവിജയം നേടിയ ആഹ്ലാദത്തിലാണ് യു.ഡി.എഫ് നേതൃത്വവും പ്രവർത്തകരും. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്​റുവിനെ ഈ മണ്ഡലത്തിൽ മത്സരിക്കാൻ വെല്ലുവിളിച്ച എ.കെ.ജിയുടെ കാലമുണ്ടായിരുന്നു കാസർകോടിന്​. ’60കളിൽ കമ്യൂണിസ്​റ്റ്​ വിപ്ലവപ്രസ്ഥാനത്തി​​െൻറ വേരോട്ടമുള്ള ഈ മണ്ഡലത്തിൽ എ.കെ.ജി വെല്ലുവിളിക്കുമ്പോൾ കമ്യൂണിസ്​റ്റ്​ പാർട്ടിക്ക് ഒരിക്കലും തിരിഞ്ഞുനോക്കേണ്ടിവരില്ലെന്ന വിശ്വാസത്തിലായിരുന്നു.

എന്നാൽ, അന്നത്തെ കോൺഗ്രസി​​െൻറ യുവതുർക്കിയായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളി 1971ലും 1977ലും അട്ടിമറിവിജയം നേടി. പിന്നീട് കന്നഡ ഭാഷാ ന്യൂനപക്ഷത്തിനെ പ്രതിനിധാനംചെയ്​ത ഐ. രാമ​െറെയിലൂടെയും മണ്ഡലം യു.ഡി.എഫ് സ്വന്തമാക്കി. എന്നാൽ, എം. രാമണ്ണറൈയെ ഇറക്കി എൽ.ഡി.എഫ് മണ്ഡലം തിരിച്ചുപിടിച്ചു. കഴിഞ്ഞ 35 വർഷമായി എൽ.ഡി.എഫ് ആണ് മണ്ഡലത്തെ പ്രതിനിധാനംചെയ്​തത്. കയ്യൂരി​​െൻറയും കരിവെള്ളൂരി​​െൻറയും മുനയംകുന്നി​​െൻറയും പൈവളി​െഗയുടെയും വിപ്ലവപാരമ്പര്യമുള്ള കാസർകോട് മണ്ഡലം ഇടതുകോട്ടയായിട്ടാണ് എപ്പോഴും അറിയപ്പെട്ടത്. കഴിഞ്ഞ നിയമസഭ ​െതരഞ്ഞെടുപ്പിൽ ഈ പാർലമ​െൻറ് മണ്ഡലത്തിലെ ഏഴു നിയോജകമണ്ഡലത്തിലെ അഞ്ചിലും ഇടതുപക്ഷമാണ് വിജയിച്ചത്.

ഇത്തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻതന്നെ സ്ഥാനാർഥിപ്രഖ്യാപനം നടത്തി എൽ.ഡി.എഫ് പ്രചാരണം തുടങ്ങിയിരുന്നു. എൽ.ഡി.എഫി​​െൻറ ഒന്നാംഘട്ട പ്രചാരണം കഴിഞ്ഞശേഷമാണ് യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. സുബ്ബയ്യ റൈയുടെ പേരാണ് പരിഗണനയിലുണ്ടായിരുന്നതെങ്കിലും പെട്ടന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താനെ നേതൃത്വം സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ എന്നീ പാർട്ടികളും യു.ഡി.എഫ് സ്ഥാനാർഥിക്ക് പിന്തുണ നൽകി. പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകം, ശബരിമല എന്നിവ ഉയർത്തിക്കാട്ടിയായിരുന്നു യു.ഡി.എഫ് പ്രചാരണം നയിച്ചത്.

താരപരിവേഷത്തോടെ, മണ്ഡലത്തിലെ മുക്കിലും മൂലയിലും ഇന്ത്യൻ നാഷനൽ കോൺഗ്രസി​​െൻറ രാഷ്​ട്രീയപാരമ്പര്യം എടുത്തുപറഞ്ഞാണ് ഉണ്ണിത്താൻ പ്രചാരണം കൊഴുപ്പിച്ചത്​. ശക്തമായ ഇടതുകോട്ടകളിൽപോലും വിള്ളൽവീഴ്ത്തിയാണ് 42,000ൽപരം ഭൂരിപക്ഷത്തിൽ വിജയിച്ചത്. കഴിഞ്ഞ പാർലമ​െൻറ്​ ​െതരഞ്ഞെടുപ്പിൽ എൽ.ഡി.എഫി​​െൻറ സിറ്റിങ്​ എം.പി പി. കരുണാകരനോട് മത്സരിച്ച യു.ഡി.എഫ് സ്ഥാനാർഥി ടി. സിദ്ദീഖ് 6000 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. യു.ഡി.എഫി​​െൻറ ഈ വിജയം എൽ.ഡി.എഫ് കേന്ദ്രങ്ങളിൽ അമ്പരപ്പുളവാക്കി.


രണ്ടു​ കൊല്ലംകാരെ തോൽപിച്ചു; മൂന്നാമനെ എം.പിയാക്കി
കാഞ്ഞങ്ങാട്​: കാസർകോട് ലോക്സഭ മണ്ഡലത്തിന് എന്തോ കൊല്ലം സ്വദേശികളായ സ്ഥാനാർഥികളെ അത്രക്കൊന്നും ഇഷ്​ടമായിരുന്നില്ല. എൽ.ഡി.എഫായാലും യു.ഡി.എഫ് ആയാലും കൊല്ലംകാരാണെങ്കിൽ കാസർകോടി​െൻറ മണ്ണിൽ തോറ്റതായിരുന്നു ചരിത്രം. കാസർകോടി​​െൻറ 35 വർഷത്തെ ചരിത്രത്തോടൊപ്പം യു.ഡി.എഫ്​ സ്ഥാനാർഥി രാജ്​മോഹൻ ഉണ്ണിത്താൻ ആ ചരിത്രവും തിരുത്തി. കാസർകോട്​ മണ്ഡലത്തിൽ വിവിധഘട്ടങ്ങളിൽ ജനവിധി തേടിയ രണ്ടു​ സ്ഥാനാർഥികൾ നേരത്തെ പരാജയപ്പെട്ടപ്പോൾ മൂന്നാമത്​ ഇവിടെ മത്സരിച്ച കൊല്ലത്തുനിന്നുള്ള ഉണ്ണിത്താന്​ ഇവിടെ വെന്നിക്കൊടി പാറിക്കാനായി.

1984ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയോട് തോറ്റത് ഇ. ബാലാനന്ദനായിരുന്നു. അദ്ദേഹം കൊല്ലം ജില്ലക്കാരനായിരുന്നു. 1971ലും ’77ലും കോൺഗ്രസിലെ രാമചന്ദ്രൻ കടന്നപ്പള്ളിയാണ് മണ്ഡലത്തിൽ വിജയിച്ചത്. എന്നാൽ, 1980ൽ സി.പി.എമ്മിലെ എം. രാമണ്ണറൈ മണ്ഡലം തിരിച്ചുപിടിച്ചു. പിന്നീട് ’84ൽ നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എം ഇ. ബാലാനന്ദനെ രംഗത്തിറക്കുകയായിരുന്നു. എന്നാൽ, കോൺഗ്രസിലെ െഎ. രാമറൈക്ക്​ മുന്നിൽ കീഴടങ്ങേണ്ടിവന്നു.

2009ലാണ് കൊല്ലം ജില്ലയിൽനിന്നുള്ള ഷാഹിദ കമാൽ കാസർകോട് മണ്ഡലത്തിൽ മത്സരിക്കാനെത്തുന്നത്. രണ്ടാംവട്ടം മണ്ഡലത്തിൽ ജനവിധിതേടിയ പി. കരുണാകരനോടായിരുന്നു അവർ തോറ്റത്. ഇപ്പോൾ രാജ്മോഹൻ ഉണ്ണിത്താനിലൂടെ ആ ചരിത്രവും തിരുത്തപ്പെട്ടിരിക്കുകയാണ്​. അദ്ദേഹം കാസർകോടി​​െൻറ 16ാമത്തെ എം.പിയായി. കാസർകോട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട കല്യാശ്ശേരി, പയ്യന്നൂർ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് മണ്ഡലങ്ങൾ എൽ.ഡി.എഫിനെ കൈവിട്ടി​െല്ലങ്കിലും എൽ.ഡി.എഫ്​ സ്ഥാനാർഥി കെ.പി. സതീഷ്​ ചന്ദ്രന്​ ലഭിച്ച ഭൂരിപക്ഷം വളരെ കുറവായിരുന്നു. അതാണ്​ ഉണ്ണിത്താന്​ സാഹചര്യം ഏ​െറ അനുകൂലമാക്കിയത്​.

മഞ്ചേശ്വരത്ത്​ ഒന്നാമതാകാനുള്ള ബി.ജെ.പി മോഹം പൊലിഞ്ഞു
കാസർകോട്​: ബി.ജെ.പി ഏറ്റവും കൂടുതൽ ശ്രദ്ധപതിപ്പിക്കുന്ന നിയമസഭ മണ്ഡലങ്ങളിലൊന്നായ മഞ്ചേശ്വരത്ത്​ ഒന്നാമതെത്താനുള്ള ശ്രമത്തിന്​ തിരിച്ചടി. ഹിന്ദു ​െഎക്യവേദി സംസ്​ഥാന പ്രസിഡൻറും ആത്മീയനേതാവും കൂടിയായ രവീശതന്ത്രി കുണ്ടാറിനെ പാർലമ​െൻറിലേക്ക്​ മത്സരിപ്പിച്ച ബി.ജെ.പിയുടെ പ്രധാനലക്ഷ്യം മഞ്ചേശ്വരത്ത്​ ഒന്നാമതെത്തുകയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്​ലിംലീഗി​​െൻറ പി.ബി. അബ്​ദുറസാഖിനോട്​ 89 വോട്ടി​​െൻറ ഭൂരിപക്ഷത്തിലാണ്​ ബി.ജെ.പിയുടെ കെ. സുരേന്ദ്രൻ അടിയറവ്​ പറഞ്ഞത്​.

തുടർന്ന്​ വിധിക്കെതിരെ കെ. സുരേന്ദ്രൻ നൽകിയ കേസ്​ പിൻവലിച്ചു. ഉപതെരഞ്ഞെടുപ്പ്​ നേരിടാൻ ഒരുങ്ങുകയായിരുന്ന ബി.ജെ.പി അതി​​െൻറ റിഹേഴ്​സലായാണ്​ ലോക്​സഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തെ കണ്ടത്​. 2014ൽ ലോക്​സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫി​​െൻറ 52,459നെതിരെ 46,636 വോട്ടാണ്​ ബി.ജെ.പിക്ക്​ ലഭിച്ചത്​. നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്​ 56,870 വോട്ടും ബി.ജെ.പിക്ക്​ 56,781 വോട്ടും ലഭിച്ചു. 89 വോട്ടിന്​ യു.ഡി.എഫ്​ ജയിച്ചു. ലോക്​സഭ തെരഞ്ഞെടുപ്പിൽ ഒന്നാമതെത്തുന്നതി​​െൻറ ഭാഗമായി വ്യാപകമായ വോട്ടുചേർക്കൽ നടത്തിയിരുന്നു. കർണാടക അതിർത്തികളിൽ നിന്നുള്ളവരുടെ വരെ വോട്ട​ുചേർത്തതായി ആരോപണമുണ്ടായിരുന്നു.

എന്നാൽ, ബി.ജെ.പിയെ ബഹുദൂരം പിന്നിലാക്കി 68,217 വോട്ട്​ രാജ്​മോഹൻ ഉണ്ണിത്താൻ നേടി. രവീശതന്ത്രി കുണ്ടാർ 57,104 വോട്ട്​ നേടിയപ്പോൾ സതീഷ്​ ചന്ദ്രൻ 32,796 വോട്ട്​ മാത്രമാണ്​ ഇവിടെ നേടിയത്​. 11,113 വോട്ടിന്​ യു.ഡി.എഫ്​ ബി.ജെ.പിയെ പിന്നിലാക്കി. കാസർകോട്​ മണ്ഡലമാണ്​ ബി.ജെ.പി രണ്ടാം സ്​ഥാനത്തുള്ള മറ്റൊരു മണ്ഡലം. 2014ൽ 41,236 വോട്ടാണ്​ നേടിയത്​. ഇത്തവണ 46,630 വോട്ട്​​ നേടി​. കാര്യമായ മുന്നേറ്റമുണ്ടായില്ല. ഒ​ന്നേകാൽലക്ഷത്തോളം വോട്ടി​​െൻറ വർധനയുണ്ടായിട്ടും അതി​​െൻറ പങ്കുപറ്റാൻ ബി.ജെ.പിക്കായില്ല.



Tags:    
News Summary - Election Results 2019 rajmohan unnithan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.