മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്വാധീന മേഖലയിൽ ഒരുകുഴപ്പവും സംഭവിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി വിലയിരുത്തൽ. ചിലയിടങ്ങളിൽ നേരിയ തിരിച്ചടിയുണ്ടായിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിൽ നേട്ടവുമുണ്ടായിട്ടുണ്ട്.
എന്നാൽ, ലീഗിന് പരിക്കേറ്റില്ലെന്ന വിലയിരുത്തൽ മാത്രം പോരെന്നും യു.ഡി.എഫിനുണ്ടായ തിരിച്ചടി പരിശോധിക്കപ്പെടേണ്ടതാണെന്നുമാണ് ലീഗ് നേതൃത്വത്തിെൻറ നിലപാട്. ഗൗരവമായി കാണേണ്ട പല വിഷയങ്ങളുമുണ്ട്. എന്നാൽ, പരസ്യപ്രസ്താവനകൾ ഗുണം ചെയ്യില്ല. പാർട്ടി യോഗത്തിെൻറ വികാരം 19ന് യു.ഡി.എഫ് നേതൃയോഗത്തിൽ അറിയിക്കും. ബി.ജെ.പി കൂടുതൽ വോട്ട് പിടിച്ചത് ദോഷം ചെയ്തെന്നാണ് ലീഗ് കരുതുന്നത്.
വെൽെഫയർ പാർട്ടിയുമായുള്ള നീക്കുപോക്കുകൾ ഗുണം ചെയ്തില്ലെന്ന് യു.ഡി.എഫ് യോഗത്തിൽ വിമർശനമുണ്ടാവാനിടയുണ്ടെന്നും അങ്ങനെ വന്നാൽ അത് പ്രതിരോധിക്കണമെന്ന അഭിപ്രായവുമുയർന്നു. വയനാട് ജില്ലയുൾപ്പെടെ ലീഗ് സ്വാധീനമേഖലകളിൽ തിരിച്ചടിയുണ്ടായത് ക്രിസ്ത്യൻ വോട്ടുകൾ ഇടതുപാളയത്തിലേക്ക് പോയതിനാലാണെന്നും വിലയിരുത്തലുണ്ട്. വിശദമായി ചർച്ച ചെയ്യാൻ ലീഗ് ദേശീയ നേതൃയോഗം വിളിച്ചിട്ടുണ്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചു.
ജനുവരി രണ്ടിന് കോയമ്പത്തൂരിലാണ് യോഗം. വെൽഫെയർ പാർട്ടിയുമായുള്ള നീക്കുപോക്കിനെക്കുറിച്ചും കോൺഗ്രസ് അനൈക്യം സംബന്ധിച്ചുമുള്ള ചോദ്യങ്ങളിൽനിന്ന് നേതാക്കൾ ഒഴിഞ്ഞുമാറി. പാണക്കാട് ഹൈദരലി തങ്ങൾ, സാദിഖലി തങ്ങൾ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, കെ.പി.എ. മജീദ്, ഡോ. എം.കെ. മുനീർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.