തിരുവമ്പാടി: നിലത്തു വീണുകിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. തിരുവമ്പാടി പുന്നക്കൽ ഉറുമി മേനാമൂട്ടിൽ ജോൺ- ലിജി ദമ്പതികളുടെ മകൻ ഷോൺ ജോൺ (14) ആണ് മര ിച്ചത്. വീടിന് സമീപത്തെ ജലനിധി കുടിവെള്ള പദ്ധതിക്ക് സമീപം വെള്ളിയാഴ്ച ഉച്ചക്കാണ് അ പകടം.
കുടിവെള്ള പദ്ധതി മോട്ടോർ പ്രവർത്തിപ്പിക്കാൻ പോയതായിരുന്നു. ഇവിടെ രണ്ടാഴ്ചയായി വൈദ്യുതിലൈൻ നിലത്തു വീണുകിടക്കുകയായിരുന്നുവത്രെ. നിലത്തുകിടക്കുന്ന ലൈനിലേക്കുള്ള വൈദ്യുതി നേരത്തേ കെ.എസ്.ഇ.ബി അധികൃതർ വിച്ഛേദിച്ചിരുന്നു. പിന്നീട് പുനഃസ്ഥാപിക്കുകയായിരുന്നുവെന്ന് പറയുന്നു. മറ്റാരോ വൈദ്യുതി പുനഃസ്ഥാപിച്ചെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പുന്നക്കൽ സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഷോൺ ജോൺ. വെള്ളിയാഴ്ച രാവിലെ നടന്ന എട്ടാം ക്ലാസ് വാർഷിക പരീക്ഷ കഴിഞ്ഞ് ഉച്ചയോടെ വീട്ടിലെത്തിയതായിരുന്നു. സഹോദരൻ: ഡോൺ (പത്താം ക്ലാസ് വിദ്യാർഥി, സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ പുന്നക്കൽ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.