തിരുവനന്തപുരം: വൈദ്യുതിനിരക്ക് വർധനയുടെ അധികഭാരം മുക്കാൽഭാഗത്തോളം അടിച്ചേ ൽപിച്ചത് ഗാർഹിക ഉപഭോക്താക്കളുടെമേൽ. തിങ്കളാഴ്ച െറഗുലേറ്ററി കമീഷൻ നടപ്പാ ക്കിയ 902 കോടി രൂപയുടെ നിരക്ക്വർധനയിൽ 538.95 കോടിയും ഗാർഹിക ഉപഭോക്താക്കളുടെ മേലാണ് വരുന്നത്. വാണിജ്യമേഖലക്ക് 3.3 ശതമാനവും വ്യവസായികൾക്ക് ആറ് ശതമാനവും വർധന വര ുത്തിയപ്പോൾ ഗാർഹികവൈദ്യുതിയുടെ ശരാശരി വർധന 11.4 ശതമാനമാണ്. കേന്ദ്രബജറ്റിലെ നി ർദേശങ്ങളിൽ നട്ടംതിരിയുന്ന ജനത്തിന് മുകളിലാണ് ഇൗ വൈദ്യുതിഷോക്ക് കൂടി വന്നത്. p>
എൽ.ടി വിഭാഗത്തിൽ വരുന്ന വ്യവസായികൾക്ക് 46.27 കോടി മാത്രമാണ് വർധന. എൽ.ടി വാണിജ് യ ഉപഭോക്താക്കളുടെ മുകളിൽ 52.54 കോടി മാത്രവും. എച്ച്.ടി വ്യവസായികൾക്ക് വർധന 92.63 കോടി യും. വ്യവസായ-വാണിജ്യ ഉപഭോക്താക്കളിൽ വലിയൊരുവിഭാഗത്തിന് നിരക്ക് തന്നെ വർധിപ് പിച്ചില്ല. ഫിക്സഡ്-ഡിമാൻഡ് ചാർജുകളാണ് ഇവർക്ക് വർധിപ്പിച്ചത്. വീടുകളുടെ കാ ര്യത്തിൽ വൈദ്യുതിനിരക്കും ഫിക്സഡ് ചാർജും ഒരുപോലെ വർധിച്ചു. ഇക്കൊല്ലം 1101.72 കോടിയുടെയും അടുത്തവർഷം (19-20) 700.44 കോടിയുടെയും നിരക്ക്വർധനയാണ് ബോർഡ് ആവശ്യപ്പെട്ടത്.
ഇക്കൊല്ലെത്ത ബോർഡിെൻറ നിർദേശം നടപ്പായിവരുേമ്പാൾതന്നെ 1247.44 കോടി വരുമാനം ലഭിക്കുമായിരുെന്നന്നാണ് കമീഷൻ കണക്കാക്കിയത്. വീടുകൾക്ക് ഇക്കൊല്ലം 766.97 കോടിയും അടുത്തവർഷം 397.30 കോടിയും വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിൽ കമീഷൻ കുറവ് വരുത്തിയാണ് ഇക്കൊല്ലം 536 കോടിയാക്കിയത്. അടുത്തവർഷത്തേക്ക് വൈദ്യുതിനിരക്ക് വർധന ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ല.
വൈദ്യുതിനിരക്ക് സമീപഭാവിയിൽ വീണ്ടും വർധിക്കുമെന്ന സൂചനയാണ് ഇപ്പോഴത്തെ വർധനനിർദേശങ്ങൾ വ്യക്തമാക്കുന്നത്. നിരക്ക് പരിഷ്കരണത്തിന് സെപ്റ്റംബറിൽ ബോർഡിന് വീണ്ടും കമീഷനെ സമീപിക്കാനാകും. 2016 മാർച്ച് 31 വരെ ബോർഡിന് 5645.26 കോടി രൂപയുടെ കമ്മി കമീഷൻ അനുവദിച്ചിട്ടുണ്ട്. ഇത് നിരക്ക് വർധനയായി നികത്തി നൽകിയിട്ടില്ല. ഇപ്പോൾ 2775.98 േകാടി നാല് വർഷത്തേക്കും അനുവദിച്ചു. അതോടെ ആകെ കമ്മി 8421.24 കോടിയിലെത്തി. അതിലാണ് 902 കോടി നിരക്ക് വർധനയായി അനുവദിച്ചത്.
2018-19 മുതൽ 21-22 വരെയുള്ള നാല് വർഷങ്ങളിൽ ബോർഡിന് 7082.76 കോടിയുടെ കമ്മി ഉണ്ടാകുമെന്നായിരുന്നു ബോർഡ് താരിഫ് പെറ്റീഷനിൽ അവകാശപ്പെട്ടത്. ഇതിൽ 2775.98 കോടി മാത്രമേ കമീഷൻ അംഗീകരിച്ചുള്ളൂ. 18-19ൽ 1100.31 കോടി, 19-20ൽ 1399.05 കോടി, 20-21ൽ 2064.88 കോടി, 21-22ൽ 2518.52 കോടി എന്നിങ്ങനെയാണ് ബോർഡിെൻറ കമ്മി കണക്ക്. ഇതേ വർഷങ്ങളിൽ യഥാക്രമം 32.15 കോടി, 800.55 കോടി, 944.75 കോടി, 998.53 കോടി എന്നിങ്ങനെയാണ് അംഗീകരിച്ചത്.
കേടായ മീറ്ററുകൾ ഉടൻ മാറ്റണം, സ്മാർട്ട് മീറ്റർ നടപ്പാക്കണം –റെഗുലേറ്ററി കമീഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ കേടായ വൈദ്യുതിമീറ്ററുകൾ അടിയന്തരമായി മാറ്റണമെന്നും സ്മാർട്ട് മീറ്ററിലേക്ക് ചുവടുെവക്കണമെന്നും റെഗുലേറ്ററി കമീഷൻ. 15 വർഷത്തിലേറെ പഴക്കമുള്ള ഇലക്ട്രോ-മെക്കാനിക്കൽ മീറ്ററുകൾ മുഴുവൻ ഉടൻ മാറ്റണം. ഇക്കാര്യത്തിൽ സെപ്റ്റംബർ 30നകം കമീഷന് റിപ്പോർട്ട് നൽകണം. കേടായവ മാറ്റാൻ ആവശ്യമായ സിംഗിൾഫേസ്, ത്രീഫേസ് മീറ്ററുകൾ ബോർഡ് വാങ്ങണം. വർഷം മുഴുവനും ലഭ്യത ഉറപ്പാക്കണം. മൂന്നുമാസം കൂടുേമ്പാൾ, മീറ്ററുകളുടെ മേഖലതല ലഭ്യത സംബന്ധിച്ച് കമീഷന് റിപ്പോർട്ട് നൽകണം.
വൈദ്യുതിഉപയോഗം, ബില്ലിങ്, പീക്ക്-നോൺ പീക്ക് സമയങ്ങളിലെ ഉപയോഗം അറിയൽ അടക്കം സംവിധാനങ്ങൾ സ്മാർട്ട് മീറ്ററിലുണ്ട്. 500 യൂനിറ്റിന് മുകളിൽ മാസം ഉപയോഗിക്കുന്ന വീടുകളിൽ 2017 ഡിസംബർ 31നകവും 200 യൂനിറ്റിന് മുകളിൽ വരുന്നവർക്ക് ഇക്കൊല്ലം ഡിസംബർ 31നകവും സ്മാർട്ട് മീറ്ററുകൾ നടപ്പാക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു.
നവംബറിന് മുമ്പ് 500ന് മുകളിൽ ഉപയോഗിക്കുന്നവർക്ക് നടപ്പാക്കുന്നതിനെക്കുറിച്ച് നിർദേശം സമർപ്പിക്കാനും കമീഷൻ ആവശ്യപ്പെട്ടു. ബോർഡിെൻറ ഇടപാടുകൾ ഡിജിറ്റലാക്കുന്നതിെൻറ പുരോഗതിയും ആരാഞ്ഞു.
ബോർഡിെൻറ പെൻഷൻ ഫണ്ട് ഫലപ്രദമാക്കണമെന്ന് കമീഷൻ നിർദേശിച്ചു. 20 വർഷത്തേക്ക് 10 ശതമാനം നിരക്കിൽ 8144 കോടിയുടെയും 10 വർഷത്തേക്ക് ഒമ്പത് ശതമാനം നിരക്കിൽ 3751 കോടിയുടെയും ബോണ്ടുകൾ പുറപ്പെടുവിച്ചതായി ബോർഡ് അറിയിച്ചിട്ടുണ്ട്.
20 കൊല്ല ബോണ്ടിെൻറ പലിശയും മൂലധനവിഹിതവും ബോർഡ് അടക്കണം. 10 വർഷ ബോണ്ടിെൻറ വിഹിതം സർക്കാറിന് നൽകേണ്ട വൈദ്യുതിഡ്യൂട്ടിയിൽ ക്രമീകരിക്കും. വിഹിതം ഫണ്ടിലേക്ക് ലഭിക്കുന്നില്ലെന്നാണ് വിലയിരുത്തൽ. ആനുകൂല്യങ്ങൾ നൽകാൻ പര്യാപ്തമായ സ്ഥിതിയിലല്ല ഫണ്ട്. ബോർഡ് നൽകേണ്ട തുക നൽകണം. അല്ലെങ്കിൽ ഭാവിയിൽ ഇത് പ്രയാസമുണ്ടാക്കും. 2019 സെപ്റ്റംബർ മുതൽ ഒാരോ പാദത്തിലും ഇതിെൻറ വിവരങ്ങൾ നൽകണം.
ബോർഡിെൻറ പുനഃസംഘടനക്ക് കോഴിക്കോട് െഎ.െഎ.എം നൽകിയ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കണം. എൻജിനീയറിങ് കരാർ ചുമതലകളിലും മറ്റും സിവിൽ എൻജിനീയർമാരെ വിന്യസിക്കണം. കഴിഞ്ഞ മാർച്ച് 31 വരെയുള്ള ഇതുസംബന്ധിച്ച വിശദങ്ങൾ നൽകണം. മാനവവിഭവശേഷി അധികവരുമാണ്ടാക്കുന്നവിധം ഉപയോഗിക്കണം.
വൈദ്യുതി കുടിശ്ശികയുടെ കാറ്റഗറിയും പഴക്കവും തിരിച്ച വിശദാംശം തയാറാക്കണം, കോടതി കേസ്, സംസ്ഥാന-പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങളുെട കുടിശ്ശിക, സമയബന്ധിതമായി കുടിശ്ശിക പിരിക്കാൻ നടപടി എന്നിവയും അറിയിക്കണമെന്നും കമീഷൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.