വൈദ്യുതി ചാർജ് ഇനിയും കൂട്ടേണ്ടി വരും -മന്ത്രി കൃഷ്ണൻ കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാതെ നിവൃത്തിയില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിർദേശം മൂലമാണ് നിലവിൽ യൂനിറ്റിന് 17 പൈസ വർധിപ്പിക്കാൻ കാരണമെന്നും മന്ത്രി പറഞ്ഞു.

നിരക്കിൽ ചെറിയ വർധനവ് വേണ്ടിവരും. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്പോൾ അവരാണ് വില തീരുമാനിക്കുന്നത്. വൈദ്യുതി തരുന്ന ആളുകളാണ് വിലയിടുന്നത്. വൈദ്യുതി നിരക്ക് കൂട്ടണോ എന്ന് റെഗുലേറ്ററി കമ്മീഷൻ തീരുമാനിക്കും-മന്ത്രി പറഞ്ഞു.

ചെറിയ രീതിയിലുള്ള വർധനക്കാണ് ശ്രമം. അതിനിടയിൽ നന്നായി മഴ പെയ്താൽ വൈദ്യുതി നിരക്കിൽ വർധനവില്ലാതെ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. 

Tags:    
News Summary - Electricity charges will have to be increased further - Minister Krishnan Kutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.