വൈദ്യുതി നിരക്ക്​ വർധിപ്പിച്ചു; നാളെ മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂനിറ്റിന് 10 മുതൽ 30 പൈസ വരയാണ് വർധിപ്പിച്ചത്.  െറഗുലേറ്ററി കമീഷൻ യോഗത്തിലാണ് തീരുമാനം.  നിരക്ക് വർധന നാളെ മുതൽ പ്രാബല്യത്തിൽ  വരും.  40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ബി.പി.എല്ലുകാർക്ക് നിരക്ക് വർധനയില്ല. എൻഡോസൾഫാൻ ബാധിതർക്കും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കും. യൂണിറ്റിന് ഒന്നര രൂപയാണ് ഇവരിൽ നിന്ന് ഇൗടാക്കുക.നിലവിൽ രണ്ടു രൂപ 80 പൈസയാണ് ഇൗടാക്കിയിരുന്നത്.

െറഗുലേറ്ററി കമീഷൻ സ്വന്തം നിലയിലാണ് ഇക്കുറി നിരക്ക് വർധിപ്പിച്ചത്. ൈവദ്യുതി ബോർഡ് നിരക്ക് വർധനക്ക്  അപേക്ഷ നൽകിയിരുന്നില്ല. വാർഷിക വരവുചെലവ് കണക്കുകളുമായി ബന്ധപ്പെട്ട് രണ്ടു വർഷം മുമ്പ് ബോർഡും കമീഷനും ആരംഭിച്ച തർക്കം മൂലമാണിത്.

Tags:    
News Summary - electricity rate increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.