ഇന്ന് മുതൽ വൈദ്യുതി നിരക്ക്​ യൂനിറ്റിന്​ 19 പൈസ വീതം വർധിക്കും

തിരുവനന്തപുരം: ജൂൺ ഒന്നുമുതൽ വൈദ്യുതി നിരക്ക്​ യൂനിറ്റിന്​ 19 പൈസ വീതം വർധിക്കും. ഒമ്പത്​ പൈസ വീതം പഴയ സർചാർജായി ​െറഗുലേറ്ററി കമീഷൻ അനുവദിച്ചതും 10 പൈസ വീതം വൈദ്യുതി ബോർഡ്​ പുതിയ കേന്ദ്ര നിയമപ്രകാരം സ്വമേധയാ ഏർപ്പെടുത്തിയതുമാണ്​. രണ്ടുംകൂടി ഒരുമിച്ചുവരുന്നതോടെ ഉപഭോക്താക്കൾക്ക്​ കനത്ത​ ബാധ്യത വരും. ജൂൺ 30നകം വൈദ്യുതി നിരക്കും കുത്തനെ വർധിക്കും. ഇതിന്‍റെ നടപടിക്രമങ്ങൾ റെഗുലേറ്ററി കമീഷൻ പൂർത്തിയാക്കിവരുകയാണ്​.

കഴിഞ്ഞ ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ അധിക ഉപയോഗത്തിന്​ യൂനിറ്റിന്​ ഒമ്പത്​ പൈസ വീതം സർചാർജ്​ ഏർപ്പെടുത്താൻ റെഗു​േലറ്ററി കമീഷൻ അനുവദിച്ചു. 21 പൈസ വീതം ഈടാക്കണമെന്നായിരുന്നു​ കെ.എസ്​.ഇ.ബി ആവശ്യം. ഇതിന്​ പിന്നാലെയാണ്​ ഏപ്രിലിലെ (2023) അധിക ഉപയോഗത്തിന്​ യൂനിറ്റിന്​ 10 പൈസ വീതം സർചാർജ്​ ഈടാക്കാൻ തീരുമാനിച്ചത്​.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള (87.07 കോടി രൂപ) കണക്കിൽ ഉൾപ്പെടുത്തി നിശ്ചയിച്ച സർചാർജ് തുകയാണ് യൂനിറ്റിന് ഒമ്പത് പൈസ.

Tags:    
News Summary - electricity rates will increase by 19 paise per unit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.