തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്കുവർധന വരുന്നു. ആറുമാസം വില കൂടിയ വൈദ്യുതി വാങ്ങി വിതരണം ചെയ്ത ഇനത്തിൽ യൂനിറ്റിന് 23 പൈസ വീതം സർചാർജ് ഇൗടാക്കണമെന്നാണ് ആവശ്യം. 2019 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലത്തെ അധിക വൈദ്യുതിക്ക് യൂനിറ്റിന് 11 പൈസ വീതവും 2020 ഡിസംബർ മുതൽ മാർച്ച് വരെ 12 പൈസ വീതവും ഇൗടാക്കണമെന്നാണ് ആവശ്യം.
ജനുവരി-മാർച്ചിൽ 75.55 കോടി രൂപയും ഒക്ടോബർ-ഡിസംബറിൽ 70.10 കോടിയും അധിക ബാധ്യത വന്നതായാണ് ബോർഡ് വിലയിരുത്തൽ. ഇതിനായി രണ്ടു അപേക്ഷകൾ കെ.എസ്.ഇ.ബി െറഗുലേറ്ററി കമീഷന് സമർപ്പിച്ചു.
രണ്ടിെൻറയും തെളിവെടുപ്പ് ആഗസ്റ്റ് 11ന് െറഗുലേറ്ററി കമീഷൻ വിഡിയോ കോൺഫറൻസ് വഴി നടത്തും. രാവിലെ 11നാണ് തെളിവെടുപ്പ്.
പങ്കെടുക്കാൻ താൽപര്യമുള്ളവർ രണ്ടു ദിവസം മുമ്പ് സെക്രട്ടറിയെ അറിയിക്കണം. ഏത് വിഷയത്തിലെ തെളിവെടുപ്പിലാണ് പങ്കെടുക്കുന്നതെന്ന വിവരം, ഫോൺ നമ്പർ, ഇ-മെയിൽ അഡ്രസ് എന്നിവ kserc@erckerala.orgൽ അയക്കണം.
സമയക്രമങ്ങളും ലിങ്കും ഇ-മെയിൽ മുഖേന പൊതുതെളിവെടുപ്പിനു മുമ്പ് അറിയിക്കും. പൊതുജനങ്ങൾക്ക് അഭിപ്രായം തപാൽ അല്ലെങ്കിൽ ഇ-മെയിൽ വഴി തെളിവെടുപ്പ് കഴിഞ്ഞ് മൂന്നു ദിവസത്തിനകം സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി െറഗുലേറ്ററി കമീഷന് നൽകാം.
കൂടുതൽ വിവരങ്ങൾ www.erckerala.org ൽ ലഭിക്കും. കോവിഡ് സാഹചര്യത്തിൽ മുൻ മാസങ്ങളിലെ സർചാർജും പൂർണമായി ഇൗടാക്കാനായിട്ടില്ല. ഒക്ടോബർ-ഡിസംബർ സർചാർജ് മാർച്ച് മുതലും ജനുവരി-ഡിസംബർ മാസത്തെ സർചാർജ് ഇക്കൊല്ലം ഡിസംബർ മുതൽ ഇൗടാക്കാനുമാണ് ബോർഡ് ആവശ്യപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.