അമ്പലത്തിനും പള്ളിക്കും മസ്ജിദിനും ഒരേ നിരക്ക്; വ്യാജ ​പ്രചാരണം പൊളിച്ച് വൈദ്യുതി​ മന്ത്രി

തിരുവനന്തപുരം: ക്ഷേ​ത്രങ്ങളിൽ വൈദ്യുതി നിരക്ക്​ മറ്റ്​ ആരാധനാലയങ്ങളെക്കാൾ കൂടുതലാണെന്ന വിഷം നിറഞ്ഞ പ്രചാരണം തള്ളി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. നിരക്ക്​ നിശ്ചയിക്കുന്ന സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ അംഗീകാരം നൽകിയ താരിഫിൽ​ അമ്പലത്തിനും പള്ളിക്കും മസ്ജിദിനും ഒരേ നിരക്കാണെന്ന്​ മന്ത്രി പറഞ്ഞു.

500 യൂനിറ്റിന് താഴെ ഉപയോഗിച്ചാൽ, ഉപയോഗിക്കുന്ന മുഴുവൻ യൂനിറ്റിനും 5.80 രൂപയും, 500 യൂനിറ്റിനു മുകളിൽ ഉപയോഗിച്ചാൽ ഉപയോഗിക്കുന്ന മുഴുവൻ യൂണിറ്റിനും 6.65 രൂപയുമാണ് ഈ താരിഫിലെ നിരക്ക്. ഇതിനു പുറമെ, ഫിക്സഡ് ചാർജായി ഒരു കിലോവാട്ടിന് പ്രതിമാസം 70 രൂപയും ഈടാക്കും. ഇതാണ്​ നിരക്ക്​.

വ്യാജപ്രചാരണങ്ങളിലൂടെ, കെ.എസ്​.ഇ.ബിയെ നശിപ്പിക്കാനാകില്ല. ‘വൈദ്യുതി നിരക്ക് സാധാരണ പൗരന്മാർക്ക് യൂനിറ്റിന് 7.85 രൂപ, മസ്ജിദ് യൂനിറ്റിന് 1.85 രൂപ, പള്ളി യൂനിറ്റിന് 1.85 രൂപ, ക്ഷേത്രം യൂനിറ്റിന് 7.85 രൂപ, ഇതാണ് നമ്മുടെ മതേതര ഇന്ത്യ’ എന്നായിരുന്നു പ്രചാരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Electricity tariff of places of worship: Minister K Krishnankutty demolished false propaganda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.