പെരുമ്പാവൂര്‍: ആനക്കൊമ്പ് കേസില്‍ ജാമ്യമെടുക്കാന്‍ മോഹന്‍ലാല്‍ ഇത്തവണയും കോടതിയ ില് ഹാജരായില്ല. തിങ്കളാഴ്ച കോടതില്‍ ഹാജരാകേണ്ടിയിരുന്ന മോഹൻലാല്‍ അസൗകര്യം ചൂണ് ടിക്കാട്ടി അഭിഭാഷകന് മുഖാന്തരം അവധി അപേക്ഷ സമര്‍പ്പിച്ചു. രണ്ടാം തവണയാണ് മോഹൻലാല്‍ അപേക്ഷ െവക്കുന്നത്. ആദ്യ തീയതി ഡിസംബര്‍ ആറിനായിരുന്നു. പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മൂന്നാം കോടതിയിലാണ് കേസ്. മാര്‍ച്ച് മൂന്നിലേക്ക് വീണ്ടും കേസ് മാറ്റി. അന്ന് അദ്ദേഹം ഹാജരായി ജാമ്യമെടുക്കണം. മറ്റൊരു പ്രതി തൃശൂര്‍ ഒല്ലൂര്‍ കുട്ടനെല്ലൂര്‍ ഹൗസിങ് ഗാര്‍ഡില്‍ പി.എന്‍. കൃഷ്ണകുമാറിനു വേണ്ടിയും അഭിഭാഷകന് ഹാജരായി അവധി അപേക്ഷ നല്കി.
മോഹൻലാല്‍ ഉള്‍പ്പെടെ നാലുപേരാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ തൃപ്പൂണിത്തുറ നോര്‍ത്ത് എന്‍.എസ് ഗേറ്റില്‍ നയനത്തില്‍ കെ. കൃഷ്ണകുമാര്‍ മരിച്ചു. മറ്റൊരു പ്രതിയായ ചെന്നൈ ടൈലേഴ്സ് റോഡില്‍ പെനിന്‍സുല അപ്പാര്‍ട്മെൻറില്‍ നളിനി രാധാകൃഷ്ണനുവേണ്ടി ഇതുവരെ അഭിഭാഷകര്‍പോലും ഹാജരായിട്ടില്ല. ഈ സ്ഥിതിക്ക് ഇവര്‍ക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കാനാണ് സാധ്യതയെങ്കിലും ഇവരുടെ പ്രായം പരിഗണിച്ച് ഇളവ് നൽകിയേക്കും. ി സംരക്ഷണ നിയമം ലംഘിച്ച് ആനക്കൊമ്പ് നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയും വാങ്ങി കൈവശം സൂക്ഷിക്കുകയും ചെയ്തതിനാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.