പാലക്കാട്: സൈലൻറ് വാലി പരിധിയിൽ കാട്ടാന ചെരിഞ്ഞ സംഭവത്തിൽ സ്ഫോടകവസ്തു നിറച്ചത് തേങ്ങയിലാണെന്ന് വനംവകുപ്പ്. പൈനാപ്പിളിലായിരുന്നു പടക്കം നിറച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.
ആനയുടെ മരണവുമായി ബന്ധപ്പെട്ട് അമ്പലപ്പാറയിൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന വിൽസൻ രാവിലെ അറസ്റ്റിലായിരുന്നു. കേസിലെ മറ്റു രണ്ടു പ്രധാന പ്രതികൾക്കായി അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു. കൃഷിയിടങ്ങളിൽ പന്നിയെ പിടിക്കാൻ ഉപയോഗിക്കുന്ന പന്നിപടക്കമാണ് ആനയുടെ മരണത്തിന് കാരണമായതെന്നാണ് സൂചന.
മേയ് 23 നാണ് വെള്ളിയാർ പുഴയിൽ ആനയെത്തുന്നത്. ഇവിടെ എത്തുന്നതിന് മുന്നേ ആനക്ക് പരിക്കേറ്റിരുന്നു. സ്ഫോടനത്തിലാണ് വായിൽ മുറിവുണ്ടായതെന്നും രണ്ടാഴ്ച പഴക്കമുണ്ടെന്നും പോസ്റ്റുമാർട്ടം റിേപ്പാർട്ട് പറയുന്നു. മേയ് 27നാണ് ആന ചെരിഞ്ഞത്.
ശക്തിയേറിയ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നിരുന്നു. വായിലെ മുറിവ് കാരണം രണ്ടാഴ്ച ഭക്ഷണവും വെള്ളവും കഴിക്കാനായില്ലെന്നും മുറിവിന് രണ്ടാഴ്ച പഴക്കമുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സാരമായി പൊള്ളലേറ്റതിന് പുറമേ തുമ്പിക്കൈ ഏറെ നേരം വെള്ളത്തില്‍ താഴ്ത്തി നിന്നതിനാല്‍ ശ്വാസനാളത്തിലും ശ്വാസകോശത്തിലും വെള്ളം കയറിയതാണ് മരണ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. ഡേവിഡ് എബ്രഹാമാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.
Latest Video;
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.