അടിമാലി: മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം. ബുധനാഴ്ച രാത്രി ഒമ്പതരക്ക് നല്ലതണ്ണിക്ക് സമീപം മൂന്ന് യാത്രക്കാരുണ്ടായിരുന്ന ഓട്ടോക്ക് നേരെയായിരുന്നു പടയപ്പയുടെ കലി. യാത്രക്കാർ ഇറങ്ങിയോടിയാണ് രക്ഷപ്പെട്ടത്. ഓട്ടോ നിശ്ശേഷം തകർത്തു.
കടലാർ പുതുക്കാട് ഡിവിഷനിൽ താമസിക്കുന്ന മുനിയാണ്ടിയുടേതാണ് ഓട്ടോ. ഓട്ടോയിൽ ഉണ്ടായിരുന്ന പച്ചക്കറിയും മറ്റും തിന്നശേഷമാണ് ആന മടങ്ങിയത്. രണ്ടാഴ്ചമുമ്പ് മറ്റൊരു കാട്ടാന ഇവിടെ ഓട്ടോ ആക്രമിച്ച് ഡ്രൈവറെ കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ നടുക്കം മാറുംമുമ്പാണ് വീണ്ടും ഓട്ടോക്ക് നേരെ കാട്ടാനയുടെ ആക്രമണം. യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.