തിരുവനന്തപുരം: മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ തയാറാണെന്ന് സർക്കാർ. ഇക്കാര്യത്തിൽ ഡയറക്ടർ ഒാഫ ് പ്രോസിക്യൂഷനോട് സർക്കാർ നിയമോപദേശം തേടി. മോഹൻലാലിന്റെ അപേക്ഷയെ തുടർന്നാണ് തീരുമാനം. പെരുമ്പാവൂർ മജിസ്ട്രേ റ്റ് കോടതിയിലെ കേസാണ് പിൻവലിക്കുന്നത്.
കഴിഞ്ഞ ദിവസം കേസ് പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മൂന്നാം കോടതി പരിഗണിച്ചെങ്കിലും മോഹന്‍ലാല്‍ ഉൾപ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. കൊച്ചിയില്‍ നിന്നെത്തിയ മോഹന്‍ലാലിെൻറ അഭിഭാഷകന് കോടതിയില്‍ അവധി അപേക്ഷ നല്‍കുകയും ചെയ്തിരുന്നു.
1977ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ച് ആനക്കൊമ്പ് നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയും വാങ്ങി കൈവശം സൂക്ഷിക്കുകയും ചെയ്തതിനാണ് മലയാറ്റൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറും കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫിസറും മോഹലാലിനും മറ്റ് മൂന്ന് പ്രതികള്‍ക്കുമെതിരെ കുറ്റപ്പത്രം സമര്‍പ്പിച്ചത്.
തൃശൂര്‍ ഒല്ലൂര്‍ കുട്ടനെല്ലൂര്‍ ഹൗസിങ് ഗാര്‍ഡില്‍ പി.എന്‍. കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ നോര്‍ത്ത് എന്‍.എസ് േഗറ്റില്‍ നയനത്തില്‍ കെ. കൃഷ്ണകുമാര്‍, ചെന്നൈ ടെയിലേഴ്സ് റോഡില്‍ പെനിന്‍സുല അപ്പാര്‍ട്ടുമെൻറില്‍ നളിനി രാധാകൃഷ്ണന് എന്നിവരാണ് മറ്റു പ്രതികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.