മത്സ്യ​​ത്തൊഴിലാളി കുടുംബങ്ങൾക്ക്​ 3000 രൂപ അടിയന്തര സഹായം

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന്​ ക​ട​ലി​ൽ പോ​കാ​നാ​കാ​തെ വ​റു​തി​യി​ലാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്ക്​ 3000 രൂ​പ വീ​തം സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. 159481 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ്​ സ​ഹാ​യം ല​ഭി​ക്കു​ക. തീ​ര​ദേ​ശ-​ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്ന്​ 47.84 കോ​ടി രൂ​പ ഇ​തി​ന്​ അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി​മാ​രാ​യ കെ.​എ​ൻ. ബാ​ല​ഗോ​പാ​ലും സ​ജി ചെ​റി​യാ​നും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഒ​റ്റ​ത്ത​വ​ണ​യാ​യാ​ണ്​ 3000 രൂ​പ ന​ൽ​കു​ക. അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യും തീ​ര​ദേ​ശ​ത്തി​ന്​ ഇ​ത്​ വ​ലി​യ സ​ഹാ​യ​മാ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Emergency assistance to fishermens families

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.