ആദ്യം അവര്‍ക്ക് എന്‍റെ മരണവാര്‍ത്ത കൊടുക്കണമത്രെ അഷ്​റഫ്​ താമരശ്ശേരിയുടെ വികാരനിർഭരമായ കുറിപ്പ്​

കഴിഞ്ഞ വർഷ​ത്തെ ആശുപത്രി ചിത്രം ഉപയോഗിച്ച്​ വ്യാജവാർത്ത ഫേസ്​ബുക്കിൽ പ്രചരിപ്പിച്ചവർക്കെതിരെ ഗൾഫിലെ സാമൂഹിക പ്രവർത്തകനായ അഷ്​റഫ്​ താമരശ്ശേരിയുടെ കുറിപ്പ്​ വൈറലാകുന്നു. വ്യാജ വാർത്തകൾ ശ്രദ്ധയിൽപ്പെട്ട പലർക്കും അറിയേണ്ടത്​ എനിക്ക് എന്താണ് സംഭവിച്ചത് എന്നറിയുവാനുളള എന്നെ സ്നേഹിക്കുന്നവരുടെ ആകാംഷയായിരുന്നു. എന്നാൽ അതിനിടയിലും വേദനിപ്പിച്ചത് മറ്റൊന്നാണ്.ചിലര്‍ക്ക് അറിയേണ്ടത്. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയിലെ വാര്‍ത്ത അന്വേഷകരായ സുഹൃത്തുക്കള്‍ക്ക് ഞാന്‍ മരിച്ചോയെന്നാണ്. ആദ്യം അവര്‍ക്ക് എന്‍റെ മരണവാര്‍ത്ത കൊടുക്കണമത്ര.അപ്പോഴാണ് സംഭവത്തിന്‍റെ ഗൗരവം മനസിലായതെന്നും അദ്ദേഹം പറയുന്നു. ഫേസ്​ബുക്കിലെഴുതിയ കുറിപ്പിന്‍റെ പൂർണരൂപം

ഇന്നലെ രാത്രി മുതല്‍ നിര്‍ത്താതെയുളള ഫോണ്‍ വിളികള്‍,ഇപ്പോഴും ലോകത്തിന്‍റെ പല ഭാഗത്ത് നിന്നും വിളിക്കുകയാണ്.എനിക്ക് എന്താണ് സംഭവിച്ചത് എന്നറിയുവാനുളള എന്നെ സ്നേഹിക്കുന്നവരുടെ ആകാംഷയാണ് ഫോണ്‍കോളുകളുടെ പിന്നില്‍.പക്ഷെ എന്നെ വേദനിപ്പിച്ചത് മറ്റൊന്നാണ്.ചിലര്‍ക്ക് അറിയേണ്ടത്. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയിലെ വാര്‍ത്ത അന്വേഷകരായ സുഹൃത്തുക്കള്‍ക്ക് ഞാന്‍ മരിച്ചോയെന്നാണ്.ആദ്യം അവര്‍ക്ക് എന്‍റെ മരണവാര്‍ത്ത കൊടുക്കണമത്ര.അപ്പോഴാണ് സംഭവത്തിന്‍റെ ഗൗരവം എനിക്ക് മനസ്സിലായത്. ഇന്നലെ മുഖപുസ്തകത്തിലൂടെ ആരോ ഒരാള്‍ കഴിഞ്ഞ വര്‍ഷം നടുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തപ്പോള്‍ എടുത്ത ചിത്രം പ്രചരിപ്പിക്കുകയായിരുന്നു.
പരമ കാരുണ്യവനായ പടച്ചവന്‍റെ അപാരമായ അനുഗ്രഹത്താല്‍ യാതൊരു വിധത്തിലുളള ശാരീരികമായ ബുദ്ധിമുട്ടും ഇല്ലാതെ മുന്നോട്ട് പോകുന്നു.അല്‍ഹംദുലില്ലാഹ്.
ശരിക്കും പറഞ്ഞാല്‍ ഇന്നലെ രാത്രി ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല.ഒരിക്കലും എന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുവാനും സാധിക്കില്ല.ആര്‍ക്കാണ്,എപ്പോഴാണ് അത്യാവശ്യമായി എന്നെ വിളിക്കേണ്ടി വരികയെന്ന് പറയുവാന്‍ കഴിയില്ലല്ലോ.അതു,മാത്രമല്ല ഇന്നലെ സന്ദര്‍ശക വിസയില്‍ ജോലി അന്വേഷിച്ച് വന്ന ഒരു ചെറുപ്പക്കാരന്‍ മരണപ്പെട്ടു. ആ മയ്യത്ത് ഇന്ന് തന്നെ നാട്ടിലേക്ക് അയക്കുവാനുളള ബന്ധപ്പാടിലാണ് ഞാന്‍.അതുകൊണ്ട് ഇത്തരം പ്രചരണം നടത്തുന്നവര്‍ മറ്റുളളവരുടെ ബുദ്ധിമുട്ടും കൂടി മനസ്സിലാക്കണം.
ആധുനിക സമൂഹത്തിലെ വിനിമയ സംസ്കാരത്തിന്റെ അടയാളമായ സാമൂഹിക മാധ്യമങ്ങളെ നല്ല കാര്യങ്ങള്‍ക്കും മറ്റുളളവര്‍ക്കും കൂടി ഉപയോഗമാകുന്ന രീതിയില്‍ വിനിയോഗിക്കണം.അല്ലാതെ സാമൂഹികവുമായ നിന്ദയ്കും, ദ്രോഹം ഉണ്ടാക്കുന്ന രീതിയില്‍ ഉപയോഗിക്കാതെ ഇരിക്കുക.എന്ത് കണ്ടാലും ആ വാര്‍ത്ത സത്യമാണോ,അസത്യമാണോ എന്ന് അന്വേഷിക്കാതെ എടുത്ത് പോസ്റ്റ് ചെയ്യുന്നതും,Share ചെയ്യുന്നതും ഒഴിവാക്കുക.
സമൂഹ മാധ്യമങ്ങള്‍ ഈ കാലഘട്ടത്തിന്‍റെ അനുഗ്രഹം തന്നെയാണ്.ശരായായ വിധത്തില്‍, ശരിയായ രീതിയില്‍ ഉപയോഗിക്കുക.
ആദ്യമൊക്കെ തമാശയായി കണ്ടെങ്കിലും,എന്നെ സ്നേഹിക്കുന്ന,ഇത്രയും കാലം എന്നെ പിന്തുണച്ച വരുടെ മാനസിക വിഷമങ്ങള്‍ അറിഞ്ഞത് കൊണ്ടാണ്,ഇങ്ങനെ ഒരു പോസ്റ്റ് ഇടേണ്ടി വന്നത്.
പടച്ചതമ്പുരാന്‍ എല്ലാപേരെയും എല്ലാ ആപത്തുകളില്‍ നിന്നും കാത്ത് രക്ഷിക്കുമാറാകട്ടെ ആമീന്‍.
അഷ്റഫ് താമരശ്ശേരി


Tags:    
News Summary - Emotional note by Ashraf Thamarassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.