സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലെ ജീവനക്കാർ അടുത്ത ഘട്ടത്തിൽ മെഡിസെപ്പിൽ

തിരുവനന്തപുരം: സർക്കാർ കമ്പനികൾ, ബോർഡുകൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, വിശാലകൊച്ചി പോലെ വികസന അതോറിറ്റികൾ എന്നിവയിലെ ജീവനക്കാരെയും സംഘടിത മേഖലയിലെ തൊഴിലാളികളെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ അടുത്ത ഘട്ടത്തിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ.

ഈ ഘട്ടത്തിൽ പുതുതായി ഉൾപ്പെടുത്താനാകില്ലെന്നും കെ.ജെ. മാക്സിയുടെ സബ്മിഷന് മറുപടി നൽകി.പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതക്ക് സ്ഥലം നൽകിയവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു.

പട്ടയവുമായി ബന്ധപ്പെട്ട വിഷയമുണ്ടെങ്കിൽ പരിഹരിക്കും. ഭൂമി തരംമാറ്റേണ്ട വിഷയത്തിൽ വരുന്ന അപേക്ഷകൾക്ക് മുൻഗണ നൽകും. ലക്ഷം വീട് കോളനികളിൽ പട്ടയം ലഭ്യമാക്കി നഷ്ടപരിഹാരം അനുവദിക്കും. 545 ഹെക്ടർ ഭൂമിയാണ് ഇതിന് മൂന്ന് ജില്ലകളിലായി ഏറ്റെടുക്കുക. കെട്ടിടം, കാർഷിക വിളകൾ, വൃക്ഷങ്ങൾ എന്നിവക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും പി.ടി.എ. റഹീമിന്‍റെ സബ്മിഷന് മറുപടി നൽകി.

കാസർകോട്-മംഗലാപുരം റൂട്ടിൽ വിദ്യാർഥികൾക്ക് സീസൺ ടിക്കറ്റ്

തിരുവനന്തപുരം: അടുത്ത വർഷം മുതൽ കാസർകോട്-മംഗലാപുരം റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസുകളിൽ വിദ്യാർഥികൾക്ക് സീസൺ ടിക്കറ്റ് നൽകുമെന്ന് മന്ത്രി ആന്‍റണി രാജു. നിലവിൽ അയൽസംസ്ഥാനത്തേക്ക് കൺസഷൻ നൽകുന്നില്ല. ഈ റൂട്ടിൽ കൂടുതൽ കർണാടക ബസുകൾക്ക് അനുമതി നൽകാനാകില്ല. എം.എൽ.എമാരും എസ്.എഫ്.ഐയും നൽകിയ നിവേദനങ്ങൾ പരിഗണിച്ചാണ് തീരുമാനം. നിരക്ക് എം.എൽ.എ ആവശ്യപ്പെട്ട പ്രകാരം നിശ്ചയിക്കുമെന്നും എ.കെ.എം. അഷറഫിന്‍റെ സബ്മിഷന് മറുപടി നൽകി.

Tags:    
News Summary - Employees of government-run institutions in the next step in Medisep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.