തിരുവനന്തപുരം: ജീവനക്കാർക്ക് ലീവ് സറണ്ടർ നിയന്ത്രണം മൂന്നു മാസത്തേക്കുകൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചു. ജൂൺ 30 വരെയാണ് നേരത്തേ ലീവ് സറണ്ടർ മരവിപ്പിച്ചിരുന്നത്. ഇതു സെപ്റ്റംബർ 30 വരെ നീട്ടി ധനവകുപ്പ് ഉത്തരവിട്ടു. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിലാണ് തീരുമാനം.
കഴിഞ്ഞ വർഷവും ലീവ് സറണ്ടർ അനുവദിച്ചിരുന്നില്ല. പുതിയ സാമ്പത്തിക വർഷം ആരംഭിച്ചപ്പോഴും നിയന്ത്രണം നീട്ടാനാണ് തീരുമാനിച്ചത്. പുതിയ സാമ്പത്തിക വർഷത്തിന്‍റെ തുടക്കത്തിൽ കേന്ദ്രത്തിന്‍റെ കടമെടുപ്പ് അനുമതി നീണ്ടത് സർക്കാറിനെ വിഷമവൃത്തത്തിലാക്കി. 5000 കോടി കടമെടുക്കാൻ അനുമതി ലഭിച്ചതോടെയാണ് പ്രതിസന്ധി മാറിയത്. കേന്ദ്ര നികുതിവിഹിതം ലഭിച്ചതും സർക്കാറിന് ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.