തൊഴിൽ നഷ്ടം; സമരത്തിനു പുറപ്പെട്ട പ്രവാസികളെ പൊലീസ് തടഞ്ഞു

കൊല്ലം: സൗദിയിലെ കമ്പനിയിൽ തൊഴിൽ നഷ്ടമായതിനെ തുടർന്ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തി പ്രതിഷേധിക്കാൻ പുറപ്പെട്ട പ്രവാസി തൊഴിലാളികളെ വാഹനം തടഞ്ഞു പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ ഓച്ചിറയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടവരെ കൊല്ലം ചിന്നക്കടയിൽ ഇൗസ്റ്റ് പൊലീസാണ് വാഹനം തടഞ്ഞ് കസ്റ്റഡിയിലെടുത്തത്.

അറുപതോളം തൊഴിലാളികളെ സ്റ്റേഷനിലെത്തിച്ചെങ്കിലും എന്താണ് കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞില്ല. സെക്രട്ടറിയേറ്റ് മാർച്ചിെൻറ സമയം കഴിയുന്നതു വരെ പിടിച്ചുവെക്കാൻ ഉന്നതങ്ങളിൽ നിന്ന് നിർദേശമുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായി ആക്ഷൻ കൗൺസിൽ നേതാവ് കെ.വി. അനിൽകുമാർ പറഞ്ഞു.

സൗദിയിലെ എൻ.എസ്.എച്ച് കോർപറേഷനിൽ നിന്ന് നിയമപരമായ ആനുകൂല്യങ്ങളൊന്നും നൽകാതെയാണ് തങ്ങളെ പിരിച്ചുവിട്ടതെന്നാണ് തൊഴിലാളികളുടെ പരാതി. ഇതിനെതിരെ 12 സംസ്ഥാനങ്ങളിൽ നിന്നുള്ള 500 ഓളം വരുന്ന തൊഴിലാളികളുടെ പരാതികൾ പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസി ഉൾപ്പടെയുള്ളവക്ക് നൽകിയെങ്കിലും നാലു മാസം കഴിഞ്ഞിട്ടും നടപടികളൊന്നും ഉണ്ടായില്ലെന്നും തൊഴിലാളികൾ പറഞ്ഞു.

നോർക്ക റൂട്ട്സിെൻറ ഡയറക്ടർ കൂടിയായ കൊല്ലം സ്വദേശിയായ പ്രവാസ വ്യവസായിയുടേതാണ് കമ്പനി. ആദ്യ ഘട്ടമെന്ന നിലയിൽ കഴിഞ്ഞ മാസം 30 ന് വ്യവസായിയുടെ കൊല്ലത്തെ ഓഫിസിനു പുറത്ത് തൊഴിലാളികൾ സമരം നടത്തിയിരുന്നു.

Tags:    
News Summary - employment fraud- agitators were blocked by police in kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.